city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എല്ലാം ശരിയാക്കുന്ന സര്‍ക്കാര്‍; ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയും മരണശയ്യയില്‍

ഇരുട്ടും വെളിച്ചവും/ പ്രതിഭാരാജന്‍

(www.kasargodvartha.com 23/09/2016)
കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയും തീവ്രപരിചരണം ലഭിക്കാതെ മരണശയ്യയില്‍. പദ്ധതിയുടെ ആരംഭത്തിലൊക്കെ എന്തായിരുന്നു പുകില്. സംസ്ഥാനത്ത് തുടക്കത്തില്‍ തന്നെ 2000ത്തില്‍പ്പരം സ്വകാര്യ ആശുപത്രികള്‍ സേവന തല്‍പ്പരരായി നാടു നീളെ മുന്നോട്ടു വന്നിരുന്നു. ഇപ്പോള്‍ അവരില്‍ പലരും പിറകോട്ട് നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം 3 കഴിഞ്ഞു.

കാസര്‍കോട് ജില്ലയിലാകട്ടെ സേവന തല്‍പ്പരര്‍ വിരലില്‍ എണ്ണാന്‍ പോലുമില്ലാതെയായി. ഇങ്ങനെ പോയാല്‍ പാവപ്പെട്ടവന്റെ അത്താണി എന്ന വിശേഷണത്തോടെ വന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ശവമടക്കലിന് ഇനി ഏറെ കാത്തു നില്‍ക്കേണ്ടി വരില്ല. കര്‍ണാടകയിലെ ആശുപത്രികള്‍ കാണിക്കുന്ന താല്‍പ്പര്യം പോലും സ്വന്തം നാട്ടില്‍ കാണാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി ജനം മുറുമുറുക്കുകയല്ലാതെ രോഗിക്കെന്തു ചെയ്യാന്‍ കഴിയും.

ഒരു തവണ ചുടുവെള്ളത്തില്‍ വീണ പൂച്ചയെന്നപോല്‍ കാസര്‍കോട്ടെ ആശുപത്രികള്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പേരു കേള്‍ക്കുമ്പോള്‍ തന്നെ മുഖം കറുപ്പിക്കുന്നു. മംഗലാപുരത്തെ വന്‍കിട ആശുപത്രികളെയും ചേര്‍ത്ത് പദ്ധതി വികസിപ്പിക്കാന്‍ പിണറായി സര്‍ക്കര്‍ തീരുമാനമെടുത്തെങ്കിലും പദ്ധതി ഇപ്പോഴും കട്ടപ്പുറത്തു തന്നെ.

'പാവപ്പെട്ടവര്‍ക്കും മികച്ച ചികില്‍സ' എന്ന ലക്ഷ്യത്തോടെ കേന്ദ്രത്തിന്റെതായിരുന്നു പദ്ധതി. 2009ല്‍ വി.എസ് സര്‍ക്കാര്‍ കേരളത്തിലും നടപ്പിലാക്കി. ഒരു കുടുംബത്തിന് 30,000 രൂപവരെ സൗജന്യ ചികില്‍സാ സഹായം കിട്ടും. ചികില്‍സ കഴിഞ്ഞു തിരിച്ചു പോകൂമ്പോള്‍ വണ്ടിക്കാശായി നൂറു രൂപാ വേറേയും. ആകെ ചിലവിന്റെ 75ശതമാനവും കേന്ദ്രം തരും. യൂണൈറ്റഡ് ഇന്‍ഷുറന്‍സിനായിരുന്നു നടത്തിപ്പ് ചുമതല.

രോഗിയെ കൈയ്യില്‍ കിട്ടിയാല്‍ ആശുപത്രി ഉടമ ആദ്യം പണമെറിഞ്ഞു ചികില്‍സിക്കണം. 21 ദിവസത്തിനകം പണം ബാങ്കിലെത്തുമെന്നായിരുന്നു കണ്ടീഷന്‍. എന്നാല്‍ 21 മാസം കഴിഞ്ഞാലും പണമില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. മുഹമ്മദ് റഷീദ് പറയുന്നു. 30 രൂപ കൊടുത്താല്‍ 30,000 കുടെപ്പോരും എന്ന പദ്ധതിമുദ്രാവാക്യം പാവം ആശുപത്രിക്കാരും ജനവും വിശ്വസിച്ചു പോയി. അവരെ വേണം പഴിക്കാന്‍.

പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടാത്ത ആതുര സേവനം കൊണ്ട് എന്തു പ്രയോജനം. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടാന്‍ മാത്രമാണ് ഈ പദ്ധതിയെങ്കില്‍ ആര്‍ക്കു വേണം ഇതൊക്കെ. പാവപ്പെട്ടവന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നുകഴിഞ്ഞുവെന്ന് ആശ്വസിക്കുന്നവരെ ഓര്‍ത്തെങ്കിലും എല്ലാം ശരിയാക്കാന്‍ ഇനിയും ഏറെ വൈകിക്കരുത്.


എല്ലാം ശരിയാക്കുന്ന സര്‍ക്കാര്‍; ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയും മരണശയ്യയില്‍

Keywords: Kasaragod, Health Insurance, Patient's, Hospital, Treatment, Planning, Cash, Government, Karnataka, Prathibha Rajan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia