Found Dead | മഞ്ചേശ്വരത്ത് ഹെൽത് ഇൻസ്പെക്ടറെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി
മഞ്ചേശ്വരം: (KasargodVartha) ഹെൽത് ഇൻസ്പെക്ടറെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം സി എച് സിയിലെ എച് ഐ പത്തനംതിട്ട സ്വദേശി മനോജ് (45) ആണ് മരിച്ചത് .
മഞ്ചേശ്വരം എസ്എടി സ്കൂളിന് സമീപം ക്വാർടേഴ്സിലെ കുളിമുറിയിലാണ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തിയത്. ഒറ്റയ്ക്കാണ് താമസം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ട്. ദുർഗന്ധം വമിക്കുന്നത് കണ്ട് പരിസരവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അകത്ത് നിന്നും പൂട്ടിയ മുറി പൊലീസ് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കുളിമുറിയിൽ കണ്ടെത്തിയത്. കുറച്ച് നാളായി അസുഖബാധിതനായിരുന്നു ഇയാളെന്ന് മഞ്ചേശ്വരം സിഐ കാസർകോട് വാർത്തയോട് പറഞ്ഞു.
വിവാഹിതനാണ്. മരണ വിവരം പൊലീസ് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ മഞ്ചേശ്വരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നാല് മാസം മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. കുളി മുറിയില്‍ വഴുതി വീണ് രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് സൂചന. രണ്ട് ദിവസമായി ഓഫീസില്‍ ജോലിക്ക് വന്നിരുന്നില്ല.
മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.