city-gold-ad-for-blogger

ആരോഗ്യ കേന്ദ്രങ്ങളുടെ വികസനം; തീരദേശ മേഖലയോട് അവഗണന തുടരുന്നു: കോയിപ്പാടിയിലും മൊഗ്രാലിലും ആരോഗ്യ സ്ഥാപനങ്ങൾ നോക്കുകുത്തിയായി

Neglected and locked Koipadi health sub-center building.
Photo: Special Arrangement

● ആരോഗ്യവകുപ്പ് മന്ത്രി നിരവധി കുടുംബാരോഗ്യ കേന്ദ്രങ്ങൾ അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു.
● മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കോയിപ്പാടിയിൽ ഉപകേന്ദ്രം വലിയ പ്രതീക്ഷ നൽകിയിരുന്നു.
● കെട്ടിടം കടൽ കാറ്റേറ്റ് തുരുമ്പെടുക്കുന്ന അവസ്ഥയിലാണ്.
● നിലവിൽ കുഞ്ഞുങ്ങൾക്കുള്ള കുത്തിവെപ്പ് മാത്രമാണ് മൊഗ്രാലിൽ നടക്കുന്നത്.

കുമ്പള: (KasargodVartha) ജില്ലയിലെ ആരോഗ്യ മേഖലകളിൽ അടുത്തിടെയുണ്ടായ ഉണർവ് തീരദേശ മേഖലയ്ക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, തീരദേശ മേഖലയിലുള്ള ആരോഗ്യ കേന്ദ്രങ്ങളെ അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് തീരദേശവാസികളുടെ പ്രധാന പരാതി.

കോയിപ്പാടി ഉപകേന്ദ്രം നോക്കുകുത്തി

കുമ്പള കോയിപ്പാടി കടപ്പുറത്ത് വർഷങ്ങൾക്കു മുമ്പ് തീരദേശ വികസന കോർപ്പറേഷൻ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ആരോഗ്യ ഉപകേന്ദ്രം ഇപ്പോഴും നോക്കുകുത്തിയായി നിൽക്കുന്നു. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കോയിപ്പാടിയിൽ ഒരു ആരോഗ്യ കേന്ദ്രം വരുന്നത് വലിയ പ്രതീക്ഷയോടെയാണ് നാട്ടുകാർ കണ്ടിരുന്നത്. കെട്ടിടം നിർമ്മിച്ചതല്ലാതെ പ്രവർത്തനം തുടങ്ങാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല. ഇപ്പോൾ കെട്ടിടം കടൽ കാറ്റേറ്റ് വാതിലുകളും ജനാലകളും തുരുമ്പെടുക്കുന്ന അവസ്ഥയിലാണ്. ഇത് സംബന്ധിച്ച് കുമ്പള ഗ്രാമപഞ്ചായത്ത് ജില്ലാ ആരോഗ്യവകുപ്പ് മേധാവികളെ കണ്ട് പല പ്രാവശ്യവും നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല.

മൊഗ്രാലിലും ഡോക്ടറില്ല

മൊഗ്രാൽ കൊപ്പളത്തിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിനും ഇതുതന്നെയാണ് സ്ഥിതി. ആരോഗ്യ കേന്ദ്രത്തിൽ സ്ഥിരമായി ഒരു ഡോക്ടറെ നിയമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളോളമായി. ദേശീയപാത- റെയിൽവേ വികസനം വന്നതോട് കൂടി യാത്രാദുരിതം നേരിടുന്ന പടിഞ്ഞാറൻ പ്രദേശത്തുകാർക്ക് ഒരു പനി വന്നാൽ പോലും കുമ്പളയിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്. ഇതിന് പരിഹാരം എന്ന നിലയിലാണ് പ്രദേശവാസികൾ ഒരു ഡോക്ടറുടെ സേവനം ആരോഗ്യ കേന്ദ്രത്തിൽ വേണമെന്ന് ആവശ്യപ്പെട്ടു വരുന്നത്. ഇത് സംബന്ധിച്ച് പ്രദേശവാസികൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. നിലവിൽ കുഞ്ഞുങ്ങൾക്കുള്ള കുത്തിവെപ്പ് മാത്രമാണ് ഈ ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്നത്. തീരദേശ ആരോഗ്യ മേഖലയോട് കാണിക്കുന്ന ഈ അവഗണന അവസാനിപ്പിക്കണമെന്നാണ് തീരദേശവാസികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
 

Article Summary: Coastal areas neglected in health sector development in Kasargod.

#KeralaHealth #CoastalNeglect #Kasargod #Kumbala #Mogral #HealthCrisis

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia