പടര്‍ന്നുപിടിക്കുന്ന മഞ്ഞപ്പിത്ത രോഗബാധ തടയാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക സംഘം
Jul 26, 2019, 15:23 IST
കാസര്‍കോട്: (www.kasargodvartha.com 26.07.2019) കാസര്‍കോട് നഗരസഭയിലെ ബെദിര, ചാല, കടവത്ത്, ചാലക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന മഞ്ഞപ്പിത്ത ബാധ തടയാന്‍ പ്രത്യേക സംഘത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയോഗിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫിന്റെ നേതൃത്വത്തില്‍ പത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ രോഗ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. ജനപ്രതിനിധികള്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ആശ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, എം എസ് ഡബ്ല്യു വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം നടത്തുന്നത്.
രോഗബാധിത പ്രദേശത്തുള്ള മുഴുവന്‍ വീടുകളിലും പത്ത് ബാച്ചുകളിലായി സംഘം പ്രതിരോധ പ്രവര്‍ത്തനം നടത്തി വരുന്നു. കുടിവെള്ള സ്രോതസ്സുകള്‍ പരിശോധന, ക്ലോറിനേഷന്‍, മെഡിക്കല്‍ ക്യാമ്പ്, സ്‌കൂള്‍- അംഗന്‍വാടി പരിശോധന, മൈക്ക് അനൗണ്‍സ്‌മെന്റ്, ബോധവല്‍ക്കരണ ക്ലാസുകള്‍, മേഖലകളിലെ ഹോട്ടല്‍, ബേക്കറി, വഴിയോര കച്ചവട സ്ഥാപന പരിശോധന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ സംഘം നടത്തി വരുന്നു.
ചാല മദ്രസയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. ബിമല്‍രാജ്, ഡോ. റസീന എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. 47 പേരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. 324 പേര്‍ ക്യാമ്പില്‍ സംബന്ധിച്ചു. ചാല സ്‌കൂളില്‍ ആരോഗ്യ സംഘം സന്ദര്‍ശനം നടത്തി. 52 കുട്ടികള്‍ക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
നഗരസഭാ ഹാളില്‍ ചേര്‍ന്ന യോഗം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ് കര്‍മപദ്ധതി വിശദീകരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഹമീദ് ബെദിര, മുംതാസ്, സമീറ റസാഖ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബാബു, രാജേഷ് കെ എസ്, കൃഷ്ണകുമാര്‍, അബ്ദുര്‍ റഹ് മാന്‍, അഭിലാഷ്, രവീന്ദ്രന്‍, ഷൗക്കത്തലി, നിധിന്‍ ആര്‍ വി, രാഹുല്‍ രാജ്, ജോഗേഷ്, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, health, Health-Department, Health department special team for defend diseases
< !- START disable copy paste -->