city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുളിയാറില്‍ ഹോട്ടലുകളില്‍ റെയ്ഡ്: പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 12 ഹോട്ടലുകള്‍ക്ക് നോട്ടീസ്

ബോവിക്കാനം: (www.kasargodvartha.com 29.08.2014) സേഫ്‌കേരള പരിപാടിയുടെ ഭാഗമായി മുളിയാര്‍ പഞ്ചായത്തിലെ പൊവ്വല്‍, കാനത്തൂര്‍, ബോവിക്കാനം എന്നിവിടങ്ങളിലെ ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി, കാറ്ററിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് റെയ്ഡ് നടത്തി. റെയ്ഡില്‍ പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ചു. പഴകിയ ഇറച്ചിക്കറി, പൊറോട്ട, നെയ്‌ച്ചേര്‍, സാമ്പാര്‍, പൂപ്പല്‍ ബാധിച്ച കോഴിയിറച്ചി തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

മുളിയാര്‍ സിഎച്ച്‌സിയിലെ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനും മലിനജനം പുറത്തേക്ക് ഒഴുക്കിവിട്ട് പകര്‍ച്ചവ്യാധി പടരുന്നതിന് സാഹചര്യം സൃഷ്ടിച്ച അഞ്ച് ഹോട്ടലുകള്‍ക്കെതിരെയും ലൈസന്‍സില്ലാതെ ഹോട്ടല്‍ പ്രവര്‍ത്തിച്ചതിനും, പഴകിയ ഭക്ഷണം വിതരണം ചെയ്തതിനും ഏഴ് ഹോട്ടലുകള്‍ക്കെതിരെയുമാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കിയ ഹോട്ടലുകള്‍ വീണ്ടും വീഴ്ച വരുത്തിയാല്‍ അടച്ചുപൂട്ടാന്‍ നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഹോട്ടല്‍ തൊഴിലാളികളെ വൈദ്യപരിശോധന നടത്താന്‍ നടപടികള്‍ ആരംഭിച്ചു. റെയ്ഡിന്റെ വിശദമായ റിപോര്‍ട്ട് മേല്‍നടപടികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി.

റെയ്ഡിന് മെഡിക്കല്‍ ഓഫീസര്‍ ഡേ. അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.എ ബൈജു, കെ. വിജയന്‍, പി. ശാരദ, പി.കെ നിര്‍മല, സഞ്ജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മുളിയാറില്‍ ഹോട്ടലുകളില്‍ റെയ്ഡ്: പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 12 ഹോട്ടലുകള്‍ക്ക് നോട്ടീസ്

Keywords : Bovikanam, Hotel, Povvel, Muliyar, Kasaragod, PHC, Health Department, Cool bar, Food, Health department persons raid restaurants in Muliyar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia