city-gold-ad-for-blogger
Aster MIMS 10/10/2023

പരീക്ഷ അടുത്തിട്ടും ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ അപേക്ഷ പരിഗണിക്കാതെ ആരോഗ്യ വകുപ്പ്; കുട്ടികളുടെ ഭാവി പന്താടരുതെന്ന് രക്ഷിതാക്കള്‍, കൊറോണ കാരണം ക്യാമ്പ് നടത്താന്‍ കഴിഞ്ഞില്ലെന്ന് അധികൃതര്‍

കാസര്‍കോട്: (www.kasaragodvartha.com 06.02.2020) പരീക്ഷ അടുത്തിട്ടും ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ അപേക്ഷ പരിഗണിക്കാതെ ആരോഗ്യ വകുപ്പ്. കാസര്‍കോട്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 2,000 ത്തോളം അപേക്ഷകളാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമായി ലഭിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 736 അപേക്ഷകളാണ് എത്തിയത്. രണ്ടു തവണ ക്യാമ്പ് നടത്തി 312 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

21 പേരുടെ അപേക്ഷകളാണ് ഇനി പരിഗണിക്കാനുള്ളത്. നേരത്തെ ക്യാമ്പ് നടത്തുന്ന വിവരം അറിയിച്ചിട്ടും വരാത്തവരുടെ അപേക്ഷകളാണിതെന്ന് അധികൃതര്‍ പറയുന്നു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ പലരും ഭിന്നശേഷിക്കാരാണ് ഇവര്‍ക്ക് നിര്‍ദേശിക്കുന്ന യഥാസമയത്ത് എത്താന്‍ പ്രയാസമായതിനാല്‍ അവര്‍ക്ക് കൂടി സൗകര്യമാകുന്ന സമയം നിര്‍ദേശിക്കണമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 1300 ഓളം അപേക്ഷകളാണ് ലഭിച്ചത്. ഒന്നോ രണ്ടോ ക്യാമ്പുകള്‍ മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. ഇതിനിടയില്‍ കൊറോണ ഭീതി ഉണ്ടായതോടെ പരിശോധന മുടങ്ങുകയായിരുന്നു.

പരീക്ഷ അടുത്തിട്ടും ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ അപേക്ഷ പരിഗണിക്കാതെ ആരോഗ്യ വകുപ്പ്; കുട്ടികളുടെ ഭാവി പന്താടരുതെന്ന് രക്ഷിതാക്കള്‍, കൊറോണ കാരണം ക്യാമ്പ് നടത്താന്‍ കഴിഞ്ഞില്ലെന്ന് അധികൃതര്‍

എത്രയും പെട്ടെന്ന് വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിഗണിച്ചില്ലെങ്കില്‍ ഇവരുടെ ഭാവി തന്നെ അവതാളത്തിലാകും. സൈക്കോളജിസ്റ്റുമാര്‍ പരിശോധന നടത്തിയാണ് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് നിര്‍ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷവും പരീക്ഷ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ പൂര്‍ണമായും പരിഗണിച്ചത്. ജൂണ്‍ മുതല്‍ തുടര്‍ച്ചയായി പരിശോധനാ ക്യാമ്പുകള്‍ നടത്തിയിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായിട്ടുള്ള സമ്മര്‍ദങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനു പോലും ഭീഷണിയാകുന്ന രീതിയിലാണ് വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ അധികൃതര്‍ പരിഗണിക്കാതിരിക്കുന്നത്.

മെന്റല്‍ റീട്ടാര്‍ഡേഷന്‍ (എം ആര്‍), ലേണിംഗ് ഡിസേബിള്‍ (എല്‍ ഡി) എന്നിങ്ങനെ തിരിച്ചാണ് കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കഴിഞ്ഞ തവണ ഡി പി ഐയുടെ ഇടപെടലാണ് വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷയായത്. ഇത്തവണ ഡി ജി ഇയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നാണ് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെടുന്നത്.

Keywords: Kasaragod, news, kasaragod, Examination, health, Students, camp, Application, Health department not considering Differently abled students' application   < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL