city-gold-ad-for-blogger

നിര്‍മാണം പൂര്‍ത്തിയായിട്ടും ആരോഗ്യ കേന്ദ്രം തുറന്നുകൊടുത്തില്ല; സമര പരിപാടിയുമായി ആക്ഷന്‍ കമ്മിറ്റി, എത്രയും പെട്ടെന്ന് ആരോഗ്യ കേന്ദ്രം തുറന്നുകൊടുക്കണമെന്ന് ആവശ്യം

ഉദുമ: (www.kasargodvartha.com 23.04.2018) നിര്‍മാണം പൂര്‍ത്തിയായ മാങ്ങാട് ആരോഗ്യ ഉപകേന്ദ്രം ഉടന്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. എന്‍ഡോസള്‍ഫാന്‍ സമര പ്രവര്‍ത്തക മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു.

സി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മേരി വാഴയില്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ജഗദീഷ് ആറാട്ടുകടവ്, എം ജി മാങ്ങാട്, കബീര്‍ മാങ്ങാട്, സി കെ സുനില്‍ കുമാര്‍, പ്രേമലത, പി പി നാരായണന്‍, മുജീവ് മാങ്ങാട് എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം സ്വാഗതവും മോഹനന്‍ മാങ്ങാട് നന്ദിയും പറഞ്ഞു. നിലവില്‍ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മാങ്ങാട് മീന്‍ വില്‍പ്പന കേന്ദ്രത്തിന്റെ സമീപത്തെ അപകടാവസ്ഥയിലായ വാടക കെട്ടിടത്തിലാണ്.
നിര്‍മാണം പൂര്‍ത്തിയായിട്ടും ആരോഗ്യ കേന്ദ്രം തുറന്നുകൊടുത്തില്ല; സമര പരിപാടിയുമായി ആക്ഷന്‍ കമ്മിറ്റി, എത്രയും പെട്ടെന്ന് ആരോഗ്യ കേന്ദ്രം തുറന്നുകൊടുക്കണമെന്ന് ആവശ്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Udma, Action Committee, Strike, Health Center, Gramapanchayath Office, Social issue, Health center not opened; Action Committee Strike conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia