കാഞ്ഞങ്ങാട്ട് ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി
May 2, 2012, 16:23 IST

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ ഹോട്ടല്‍ ലൈസന്‍സ് അനുവദിക്കുന്നതിന് തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് പകര്‍ച്ചവ്യാധിയോ അപകടരമായ മറ്റു രോഗങ്ങളോ ഇല്ലെന്ന് ഡോക്ടര്‍ പരിശോധിച്ച് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് കാര്‍ഡ് നല്‍കുക.
ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്. ത്വക്ക് രോഗങ്ങളോ പകര്‍ച്ച വ്യാധികളോ പിടിപ്പെട്ടവര്‍ ജോലിയില്‍ പ്രവേശിക്കാന്‍ പാടില്ലാത്തതാണ്. കൈകാലുകളിലെ നഖങ്ങളില്‍ അഴുക്ക് പിടിക്കാതിരിക്കുന്നതിന് അവ വൃത്തിയായി വെട്ടിയിരിക്കേണ്ടതാണ്. മല മൂത്ര വിസര്‍ജ്ജനത്തിന് ശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കേ പുകവലി, വെറ്റില മുറുക്ക്, പാന്‍പരാഗ,് മുക്കൂപൊടി എന്നിവയുടെ ഉപയോഗം ഉപേക്ഷിക്കേണ്ടതാണ്. ജോലി സമയത്ത് ശുചിയായ വസ്ത്രം മാത്രമെ ധരിക്കാന്‍ പാടുള്ളൂ.
കാഞ്ഞങ്ങാട് നഗരത്തില്‍ ചെറുതും വലുതുമായി നാല്‍പ്പതോളം ഹോട്ടലുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇവക്കുള്ള നിലവിലെ ലൈസന്‍സ് പുതുക്കുന്നതിനോ പുതുതായി ലൈസന്‍സ് ലഭിക്കുന്നതിനോ ഇനി മുതല്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുകളും തൊഴിലാളികളുടെ ലാബോറട്ടറി ഫലവും നല്‍കി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ ഹോട്ടല്‍ നടത്തുന്നതിനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളൂ. അതേസമയം വേണ്ടത്ര ശുചിത്വമോ ഭക്ഷ്യ സുരക്ഷയോ പാലിക്കാതെയാണ് മിക്ക ഹോട്ടലകുളും പ്രവര്‍ത്തിച്ച് വരുന്നത്. നഗരസഭ അധികൃതര്‍ വല്ലപ്പോഴും വഴിപാട്പോലെ നടത്തുന്ന റെയിഡില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയല്ലാതെ മറ്റു നടപടികള്‍ ഉണ്ടാകാറില്ല.
Keywords: Health card, Hotel workers, Kanhangad Municipality, Kasaragod