Protest | ചുമട്ടുതൊഴിലാളികൾ 5ന് പണിമുടക്കും; ബിഎംഎസ് കാഞ്ഞങ്ങാടും കാസർകോടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും
![BMS Union press meet regarding the upcoming dock workers strike.](https://www.kasargodvartha.com/static/c1e/client/114096/uploaded/fc843ce4c26f15de6b94b6383ed8657b.jpg?width=823&height=463&resizemode=4)
● 'കാലഹരണപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യണം'
● 'ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ നൽകണം'
● 'തൊഴിൽ സുരക്ഷ ഉറപ്പാക്കണം'
കാസർകോട്: (KasargodVartha) വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ഡിസംബർ അഞ്ചിന് ചുമട്ടുതൊഴിലാളികൾ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ ഹെഡ്‌ലോഡ് ജനറൽ മസ്‌ദൂർ സംഘത്തിന്റെ (ബിഎംഎസ്) നേതൃത്വത്തിൽ കാഞ്ഞങ്ങാടും കാസർകോടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
1978 ലെ കാലഹരണപ്പെട്ട ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുക, ചുമട്ടുതൊഴിലാളികളെ ചൂഷണത്തിൽ നിന്നും മുക്തരാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ വിതരണം ചെയ്യുക, തൊഴിലാളികൾക്ക് ഇ.എസ്.ഐ നിയമം നടപ്പിലാക്കുക, ചുമട്ടുതൊഴിലാളികൾക്ക് നിയമസംരക്ഷണം ഉറപ്പാക്കുക, സ്കാറ്റേഡ് രജിസ്‌ട്രേഷൻ പുനരാരംഭിക്കുക, തൊഴിലാളികളുടെ കയറ്റിറക്ക് കൂലി വർദ്ധനവ് നടപ്പിലാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കാസർകോട്ട് തൊഴിലാളികളുടെ പ്രകടനവും ധർണയും സംഘടിപ്പിക്കും. കാഞ്ഞങ്ങാട് പുതിയ കോയിൽ നിന്ന് പ്രകടനം ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ ഹെഡ്‌ലോഡ് ജനറൽ മസ്‌ദൂർ സംഘം (ബി.എം.എസ്) ജില്ലാ പ്രസിഡന്റ് കെ വി ബാബു, യൂണിയൻ ജില്ലാ സെക്രട്ടറി ദിനേശ് ബംബ്രാണ, ട്രഷറർ ദിലീപ് ഡിസൂസ എന്നിവർ സംബന്ധിച്ചു.
#dockworkersstrike #kasargod #kerala #laborissues #protest #tradeunions #bms