സ്വതന്ത്ര കര്‍ഷക സംഘം ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് ബുധനാഴ്ച
Jul 9, 2012, 18:05 IST
കാസര്‍കോട്: രാസവളങ്ങളുടെ ക്രാതീതമായ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചും നാളികേരത്തിന്റെ വിലയിടിവിന് പരിഹാരം കാണുക, വളംവില നിര്‍ണയത്തിന്റെ അധികാരം കമ്പനിക്ക് നല്‍കിയത് പുനപരിശോധിക്കുക, നാളികേരത്തിന് ക്വിന്റലിന് 1800 രൂപ വില നല്‍കുക, നാളികേരവും വെളിച്ചെണ്ണയും ലോക വ്യാപാര കരാറിലെ ജീവനോപാതി പട്ടികയില്‍ ഉള്‍പ്പെടുത്തുക, പഞ്ചായത്ത്‌തോറം നാളികേരം സംഭരിക്കുക, സംഭരിച്ച നെല്ലിന്റെ കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുക, അടയ്ക്കക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സ്വതന്ത്ര കര്‍ഷക സംഘം ബുധനാഴ്ച കാസര്‍കോട്, കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാര്‍ച്ചിന് മുന്നോടിയായി പത്ത് മണിക്ക് പുലിക്കുന്നില്‍നിന്നും പ്രകടനം ആരംഭിക്കും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്യും. കോട്ടച്ചേരി എലൈറ്റ് ഹോട്ടലിന് മുന്നില്‍നിന്നും പ്രകടനം ആരംഭിക്കും. മാര്‍ച്ചില്‍ മുഴുവന്‍ കര്‍ഷകരും സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് കുഞ്ഞാമദ് പുഞ്ചാവി, ജനറല്‍ എ.എ.അബ്ദുര്‍ റഹ്മാന്‍ അറിയിച്ചു.
പടന്ന: പഞ്ചായത്തില്‍നിന്നും 200 കര്‍ഷകരെ പങ്കെടുപ്പിക്കാന്‍ പി.സി. മൊയ്തീന്‍കുട്ടി ഹാജിയുടെഅധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയോഗം തീരുമാനിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.സി. റഊഫ് ഹാജി ഉദ്ഘാടനം ചെയ്തു. എസ്.സി. കുഞ്ഞഹമ്മദ് ഹാജി, പി.കെ. അബ്ദുല്‍ ഷുക്കൂര്‍ ഹാജി, പി.സി. മമ്മദലി ഹാജി, എ.എം. സുലൈമാന്‍ ഹാജി, പി.സി. മൊയ്തീന്‍ ഹാജി, എം.വി. റസാഖ് ഹാജി, യു.എം. മുഹമ്മദ്കുഞ്ഞി ഹാജി, കെ.എം.സി. ഇസ്മയില്‍, വി.കെ.പി. അബ്ദുല്‍ ഖാദര്‍, പി.കെ.സി.അസ്‌ക്കര്‍, പി.കെ.സി. അബ്ദുര്‍ റഹ്മാന്‍, യു.എം. മമ്മൂഞ്ഞിഹാജി പ്രസംഗിച്ചു.
മേല്‍പറമ്പ്: ചെമ്മനാട് പഞ്ചായത്തില്‍നിന്നും 300 കര്‍ഷകരെ പങ്കെടുപ്പിക്കാന്‍ പഞ്ചായത്ത് കമ്മിറ്റിയോഗം തീരുമാനിച്ചു. എം.എ.അഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ഷാഫി ഹാജി കട്ടക്കാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞി, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് അബ്ബാസ് ബന്താട്, ജനറല്‍ സെക്രട്ടറി എ.പി. ഹസൈനാര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. സഹദുല്ല മേല്‍പറമ്പ്, അബ്ദുല്‍ ഖാദര്‍ കളനാട്, എന്‍.എ. മാഹിന്‍, അന്‍വര്‍ കോളിയടുക്കം, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ പ്രസംഗിച്ചു.
നീലേശ്വരം: മാര്‍ച്ച് വിജയിപ്പിക്കാന്‍ നീലേശ്വരം മുനിസിപ്പല്‍ സ്വതന്ത്ര കര്‍ഷക സംഘം യോഗം തീരുമാനിച്ചു. പി.സി. കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. കെ.അബ്ദുര്‍ റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. പി.കുഞ്ഞാമദ് മൗലവി, എന്‍.പി. മുഹമ്മദ്കുഞ്ഞി ഹാജി, പി.അബ്ദുല്ല ഹാജി, ഇബ്രാഹിം പറമ്പത്ത്, ബി. അബ്ദുല്‍ മജീദ്, റസാഖ് തയിലക്കണ്ടി, രാമരം സലാംഹാജി, പി.വി. അഹമ്മദ് ഹാജി, റഫീഖ് കോട്ടപ്പുറം പ്രസംഗിച്ചു.

Keywords: Kasaragod, Agriculture, Head post Office, March, Padna, Melpparamba, Nileshwaram.