city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Capture | ആളുകളെ കൊത്തിപ്പറിച്ച് ഉപദ്രവിച്ച് വന്ന പരുന്ത് ഒടുവിൽ വനപാലകരുടെ കെണിയിൽ കുടുങ്ങി

Forest officials capturing a hawk that attacked residents in Ramaram, Nileswaram.
Photo: Arranged

● കാസർകോട് നീലേശ്വരം രാമരത്താണ് സംഭവം 
● സ്ത്രീകളടക്കം നിരവധി പേർക്ക് പരുന്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
● പിടികൂടിയ പരുന്തിനെ കാട്ടിൽ വിട്ടയച്ചു.

നീലേശ്വരം: (KasargodVartha) രാമരത്ത് ആളുകളെ കൊത്തിയും മാന്തിയും ഉപദ്രവിച്ചിരുന്ന പരുന്ത് ഒടുവിൽ വനപാലകരുടെ കെണിയിൽ കുടുങ്ങി. പുറത്തിറങ്ങാൻ പോലും പേടിയുള്ള അവസ്ഥയിലായിരുന്നു നാട്ടുകാർ. രാത്രിയിൽ ഫോറസ്റ്റ് റസ്ക്യൂ വിഭാഗമാണ് പരുന്തിനെ പിടികൂടിയത്.

സാധാരണയായി പരുന്ത് ആളുകളെ ആക്രമിക്കാറില്ല. എന്നാൽ ഈ പരുന്ത് കുറച്ചുകാലമായി ആളുകൾക്ക് ശല്യമുണ്ടാക്കുകയായിരുന്നു. ആരെങ്കിലും സ്ഥിരമായി ഭക്ഷണം നൽകുന്നത് കാരണമാകാം പരുന്ത് ആളുകളുടെ അടുത്തേക്ക് വരുന്നതെന്നും ദേഹത്ത് കയറിയിരിക്കാൻ ശ്രമിക്കുകയും നഖം കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്യുന്നതെന്നാണ് വനപാലകരുടെ നിഗമനം. 

സ്ത്രീകളടക്കം നിരവധി പേർക്ക് പരുന്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സുനിൽ, വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരാണ് പരുന്തിനെ പിടികൂടിയത്. പിടികൂടിയ പരുന്തിനെ ദൂരസ്ഥലത്ത് കാട്ടിൽ വിട്ടയച്ചതായി കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസർ രാഹുൽ അറിയിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.

A hawk that had been attacking people in Ramaram has been captured by forest officials. The hawk had injured several people, including women. It is suspected that the hawk's behavior was caused by people feeding it. The captured hawk has been released into the forest.

#Kerala #Wildlife #HawkAttack #Captured #ForestOfficials #Ramaram #Nileswaram

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia