ബദിയടുക്കയില്‍ കാറില്‍ കടത്തുകയായിരുന്ന മൂന്നരലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
May 14, 2016, 11:52 IST
ബദിയടുക്ക: (www.kasargodvartha.com 14.05.2016) കാറില്‍ കടത്തുകയായിരുന്ന മൂന്നരലക്ഷത്തിന്റെ കുഴല്‍പ്പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ മാസ്തിക്കട്ടയിലെ വി എ മഹമൂദിനെ(50)യാണ് ബദിയടുക്ക പോലീസ് അറസറ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം ബദിയടുക്ക അടുക്കസ്ഥലയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം മഹമൂദ് ഓടിച്ചുവരികയായിരുന്ന കെ എ 21 എം 7749 നമ്പര്‍ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കുഴല്‍പ്പണം കണ്ടെത്തിയത്.
കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് വിതരണം ചെയ്യാനാണ് ഇത്രയും തുക കൊണ്ടുവന്നതെന്ന് മഹമൂദ് പോലീസിനോട് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മഹമൂദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Kasaragod, Badiyadukka, Arrest, Police, Sullia, Black Money, Car, Friday, Case, Karnataka, Mahamood.