city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റമ­സാ­നില്‍ മുസ്‌ലിം ലീഗിന്റെ റിലീഫ് പ്രവര്‍ത്തനം ശക്ത­മാ­ക്കണം: ചെര്‍ക്കളം

റമ­സാ­നില്‍ മുസ്‌ലിം ലീഗിന്റെ റിലീഫ് പ്രവര്‍ത്തനം ശക്ത­മാ­ക്കണം: ചെര്‍ക്കളം
കാസര്‍കോട്: റമ­സാന്‍ റിലീഫ് പ്രവര്‍ത്തനം ശക്ത­മാ­ക്കാന്‍ ജില്ല­യിലെ മുസ്‌ലിം ലീഗി­ന്റെയും പോഷക സംഘ­ട­ന­ക­ളി­ലെയും പ്രവര്‍ത്ത­കരും നേതാ­ക്കളും സന്ന­ദ്ധ­മാ­ക­ണ­മെന്ന് ജില്ലാ പ്രസി­ഡണ്ട് ചെര്‍ക്കളം അബ്ദുള്ള അഭ്യര്‍ത്ഥി­ച്ചു.

പാവ­പ്പെ­ട്ട­വരെ തെര­ഞ്ഞു­പി­ടിച്ച് അവ­രെ സാമ്പ­ത്തിക പ്രയാ­സ­ങ്ങ­ളില്‍നിന്നും കര­ക­യ­റ്റാന്‍ പാര്‍ട്ടി പ്രത്യേകം ശ്രദ്ധി­ക്ക­ണം. അരി, വസ്ത്ര­ങ്ങള്‍, ജീവ­നോ­പാ­ധി­കള്‍ വിത­രണം ചെയ്യു­ന്ന­തില്‍ കഴിഞ്ഞ വര്‍ഷ­ങ്ങളെ അപേ­ക്ഷിച്ച് കൂടു­തല്‍ ഊര്‍ജ്ജ­സ്വ­ല­ത­യോടെ നട­പ്പാ­ക്ക­ണം. ജീവ­കാ­രുണ്യ പ്രവര്‍ത്ത­ന­ത്തിന് പ്രത്യേക പരി­ഗ­ണന നല്‍ക­ണം.

പാണ­ക്കാട് സയ്യിദ് മുഹ­മ്മ­ദലി ശിഹാബ് തങ്ങള്‍ സമാ­ശ്വാസ പെന്‍ഷന്‍ പദ്ധതി ഊര്‍ജ്ജി­ത­പ്പെ­ടു­ത്താന്‍ വാര്‍ഡു­ത­ല­ത്തില്‍ എല്ലാ­വുരം ഉണര്‍ന്ന് പ്രവര്‍ത്തി­ക്ക­ണം. റമ­സാ­നില്‍ എല്ലാ­വിധ ആര്‍ഭാ­ട­ങ്ങളും ഒഴി­വാക്കി പരി­ശുദ്ധ മാസ­ത്തിന്റെ പവി­ത്രത ഉള്‍ക്കൊണ്ട് പ്രവര്‍ത്തി­ക്കാന്‍ എല്ലാ­വരും തയ്യാ­റാ­ക­ണ­മെന്നും ചെര്‍ക്കളം അഭ്യര്‍ത്ഥി­ച്ചു.

Keywords:  Muslim League, Cherkalam Abdulla, Kasaragod, Ramzan, Relief fund

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia