ഉടുമുണ്ട് ഊരി ഓടിയവര്‍ മറ്റുള്ളവരെ പരിഹസിക്കുന്നത് വിരോധാഭാസം: ഹാഷിം ബംബ്രാണി
Sep 1, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 01/09/2016) സമര രംഗത്തുനിന്ന് ഉടുതുണി പോലുമില്ലാതെ ഓടിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇപ്പോള്‍ എം എസ് എഫിനെ പരിഹസിക്കുന്നത് വിരോധാഭാസമാണെന്ന് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി പ്രസ്താവിച്ചു. വീറോടെ സമര രംഗത്തെത്തി പോലീസ് അടി തുടങ്ങിയപ്പോള്‍ ഉടുതുണി ഉപേക്ഷിച്ച് ഓടുന്ന എസ് എഫ് ഐ നേതാവിന്റെ ചിത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയിലുണ്ട്. അതൊക്കെ മറന്നുകൊണ്ടാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ഡി ഡി ഇ ഓഫീസ് മാര്‍ച്ചില്‍ മര്‍ദനമേറ്റ് അവശനായ എം എസ് എഫ് നേതാവ് പിന്തുടര്‍ന്ന് അടിക്കുന്ന പോലീസിന്റെ മര്‍ദനം സഹിക്കാനാവാതെ അകലെ മാറി നില്‍ക്കാന്‍ ശ്രമിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടി പരിഹസിക്കാന്‍ ശ്രമിക്കുന്നത്.
വിദ്യാര്‍ത്ഥിനികളടക്കമുള്ളവരെ പങ്കെടുപ്പിച്ച് രാപ്പകല്‍ സമരമെന്ന പേരില്‍ എസ് എഫ് ഐ നടത്തിയത് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. സദാചാരത്തിനുപോലും വിലകല്‍പ്പിക്കാത്തവരാണ് ഇപ്പോള്‍ മറ്റുള്ളവരെ പരിഹസിക്കുന്നത്. ചില ചെറിയ സംഭവങ്ങളെ ഉയര്‍ത്തിക്കാട്ടി കുട്ടി സഖാക്കള്‍ സ്വയം പരിഹാസ്യരായി മാറരുതെന്നും ഹാഷിം കൂട്ടിച്ചേര്‍ത്തു.
Keywords : Kasaragod, MSF, SFI, Police, Attack, Hashim Bambrani.
Keywords : Kasaragod, MSF, SFI, Police, Attack, Hashim Bambrani.