city-gold-ad-for-blogger

ഹര്‍ത്താല്‍: കാസര്‍കോട്ട് ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രകടനം

കാസര്‍കോട്: (www.kasargodvartha.com 02.09.2014) ആര്‍.എസ്.എസ്. ഹര്‍ത്താലിനോടനുബന്ധിച്ച് ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാവിലെ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. കറന്തക്കാട്ടെ ബി.ജെ.പി. ജില്ലാ കമ്മിറ്റി  ഓഫീസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം ബാങ്ക് റോഡ്-എം.ജി. റോഡ് വഴി സഞ്ചരിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു സമാപിച്ചു.

ആര്‍.എസ്.എസ്. താലൂക്ക് കാര്യവാഹക് ദിനേശ് മഠപ്പുര, ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുരളീധരന്‍, ഗുരുപ്രസാദ്, കെ.ടി. ജയറാം, ജയ കുമാര്‍, വാഗേഷ്, എ. കേശവ, സന്ധ്യ, അശ്വിനി, നിര്‍മല, ലീലാമണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളെ ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവിടെ ഹര്‍ത്താലിന്റെ പ്രതീതി അനുഭവപ്പെടുന്നുണ്ട്. ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ കുറവാണ്. കടകള്‍ പലതും അടഞ്ഞു കിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവാണെന്നാണ് പ്രാഥമിക വിവരം. പലേടത്തും പോലീസ് കാവലുണ്ട്.
ഹര്‍ത്താല്‍: കാസര്‍കോട്ട് ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രകടനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia