ഹര്‍ത്താല്‍: പാലക്കുന്നില്‍ ജനക്കൂട്ടത്തിന് നേരെ ഗ്രനേഡ് എറിഞ്ഞു
Aug 3, 2012, 15:09 IST
പാലക്കുന്ന്: സി.പി.എം. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജില്ലയിലെ ക്രമസമാധാനരംഗം നിരീക്ഷിക്കാനെത്തിയ ഉത്തരമേഖലാ പോലീസ് ഐജി ജോസ് ജോര്‍ജിന്റെ ഔദ്യോഗിക വാഹനത്തിന് നേര്‍ക്ക് ക്ലലെറിഞ്ഞ സി.പി.എം. സംഘത്തെ തുരത്താന്‍ പോലീസ് ഗ്രനേഡ് എറിഞ്ഞു. പാലക്കുന്നില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ഗ്രനേഡ് എറിഞ്ഞതോടെ ചിതറിയോടിയ സി.പി.എം. പ്രവര്‍ത്തകരെ പോലീസ് വിരട്ടിയോടിച്ചു. രാവിലെമുതല്‍ സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി സി.പി.എം. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് വിരട്ടിയോടിച്ചിരുന്നു. ഇവരില്‍ ചിലര്‍ സമീപത്തെ ക്ഷേത്രത്തില്കയറി അഭയംതേടി. ഒടുവില്‍ ക്ഷേത്രഭാരവാഹികള്‍ ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയത്.

Keywords: Kasaragod, Palakunnu, Police, grenade, CPM, Harthal.