city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹര്‍ത്താല്‍: വ്യാപാരികള്‍ സംഘടനാ നിര്‍ദ്ദേശം പാലിച്ചില്ല: യൂണിറ്റ് സെക്രട്ടറി രാജി വെച്ചു

ബോവിക്കാനം: (www.kasargodvartha.com 31.07.2017) ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കണമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുറന്ന് യൂണിറ്റ് സെക്രട്ടറി രാജി വെച്ചു. ഏകോപന സമിതി മുളിയാര്‍ യൂണിറ്റ് സെക്രട്ടറി ബി ഹംസയാണ് രാജി വെച്ചത്. ഞായറാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് അംഗങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഞായറാഴ്ച രാവിലെ കടകള്‍ ഭൂരിഭാഗവും തുറന്നെങ്കില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനം ടൗണില്‍ എത്തുമ്പോഴെക്കും സെക്രട്ടറിയുടെ കടയൊഴികെ ബാക്കിയുളളവ അടക്കുകയായിരുന്നു.

ഹര്‍ത്താല്‍ അനുകൂലികള്‍ സെക്രട്ടറിയുടെ കടയില്‍ എത്തി അടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സംഘടനാ തീരുമാന പ്രകാരമാണ് കട തുറന്നതെന്ന് അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ തിരിച്ച് പോവുകയും ചെയ്തു. സംഘടനാ തീരുമാനം യൂണിറ്റ് അംഗങ്ങളും, ഭാരവാഹികളും പാലിക്കാത്തതിനെ തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനം രാജി വെച്ചതെന്ന് ബി ഹംസ അറിയിച്ചു.
ഹര്‍ത്താല്‍: വ്യാപാരികള്‍ സംഘടനാ നിര്‍ദ്ദേശം പാലിച്ചില്ല: യൂണിറ്റ് സെക്രട്ടറി രാജി വെച്ചു

Keywords: Kerala, kasaragod, Harthal, KVVES, Unit Secretary, Resignation, Disagree To Close The Shop , Denied The Harthal, Town, Executives And Members

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia