ഖത്വീബിനെ കസ്റ്റഡിയിലെടുത്ത സംഭവം: ഹര്‍ത്താല്‍ പൂര്‍ണം
Feb 7, 2013, 19:39 IST
![]() |
File Photo |
കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പൂര്‍ണമായും അടഞ്ഞ് കിടന്നു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചെങ്കള നാലാംമൈലിലെ പാണാര്‍ക്കുളം പള്ളി ഖത്വീബ് കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുല്‍ നാസര്‍ ലത്തീഫിയെ പോലീസ് ചോദ്യം ചെയ്യുന്നതിനും മൊഴിയെടുക്കുന്നതിനുമായി കസ്റ്റഡിയിലെടുത്തത്. ഖത്വീബിനൊപ്പം പള്ളി ജോയിന്റ് സെക്രട്ടറി സി.എം. മുഹമ്മദിനെയും പോലീസ് കസ്റ്റഡയിലെടുത്തിരുന്നു.
പാണാര്‍ക്കുളം പള്ളിയുടെ ഗെയ്റ്റിന് മുന്നില്‍ വെച്ചാണ് ജ്യോതിഷിനെ ബൈക്ക് തടഞ്ഞ് അക്രമിസംഘം കുത്തിയത്. ഖത്വീബും നിസ്‌ക്കാരത്തിനെത്തിയവരും സംഭവത്തിന് സാക്ഷികളാണെന്നും പ്രതികളെ കുറിച്ച് വിവരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പോലീസ് ഖത്തീബിനെയും പള്ളി ജോയിന്റ് സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തത്. ഇതേ തുടര്‍ന്ന് നിസ്‌ക്കാരത്തിനെത്തിയ നിരവധി പേരും മഹല്ല് നിവാസികളും പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. നീണ്ട അഞ്ച് മണിക്കൂറിന് ശേഷമാണ് ഖത്വീബിനെ വിട്ടയക്കാന്‍ പോലീസ് തയ്യാറായത്.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് സി.ഐ.സി.കെ. സുനില്‍ കുമാറിന് മുമ്പാകെ ഹാജരായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് ഖത്വീത്തീബിന് നോട്ടീസ് നല്‍കിയിരുന്നു. വൈകിട്ട് മഗ്‌രിബ് നമസ്‌ക്കാരത്തിന് മാത്രമാണ് ഖത്വീബിനെ പുറത്തേക്ക് വിട്ടത്. നമസ്‌ക്കാരത്തിന് ശേഷം തിരിച്ചെത്താനും പോലീസ് ഖത്വീബിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഖത്വീബ് തിരിച്ചെത്തുകയും ചെയ്തിരുന്നു.
താന്‍ പുതിയ ഖത്വീബാണെന്നും മഹല്ല് നിവാസികളെ തന്നെ പൂര്‍ണമായി അറിയില്ലെന്നുമാണ് ഖത്വീബ് മൊഴി നല്‍കിയത്. അക്രമികള്‍ ആരാണെന്ന് അറിയില്ലെന്ന് ഖത്വീബ് വ്യക്തമാക്കിയിരുന്നു. ഖഖത്വീനെ അന്യായമായി കസ്റ്റഡിയിലെടുത്തതിലും തടഞ്ഞുവെച്ചതിലും പ്രതിഷേധിച്ചാണ് വ്യാഴാഴ്ച രാവിലെ മുതല്‍ മഹല്ല് നിവാസികള്‍ ഹര്‍ത്താല്‍ ആചരിച്ചത്. വാഹന ഗതാഗതത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Related news:
പള്ളി ഇമാമിനെ പോലീസ് തടഞ്ഞുവെച്ച സംഭവം: കാസര്‍കോട് ചെങ്കളയില്‍ ഹര്‍ത്താല്‍
'അക്രമത്തിന്റെ മറവില്‍ പള്ളി ഇമാമുമാരെ കരുവാക്കുന്നത് പ്രത്യാഘാതമുണ്ടാക്കും'
കത്തിക്കുത്ത്: കസ്റ്റഡിയിലെടുത്ത ഖത്വീബിനെ തടഞ്ഞു വെച്ചതായി പരാതി
സിനാന്‍ വധക്കേസിലെ പ്രതിയെ കുത്തിയത് വെള്ള കാറിലെത്തിയ ആറംഗ സംഘം
കാസര്‍കോട് ഒരാഴ്ച ബൈക്ക് ഓടിക്കുന്നതിന് നിയന്ത്രണം
കോളജില്‍ പരിപാടിക്കിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ് ഗുരുതരം
Keywords: Kasaragod, Khatheeb, Custody, Case, Investigation, Police, Cherkala, Naimarmoola, Harthal, Masjid, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Keywords: Kasaragod, Khatheeb, Custody, Case, Investigation, Police, Cherkala, Naimarmoola, Harthal, Masjid, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.