മാടക്കാല്‍ തൂക്കുപാലം തകര്‍ച; തൃക്കരിപ്പൂര്‍ കടപ്പുറത്ത് ഹര്‍ത്താല്‍
Jun 28, 2013, 11:31 IST
തൃക്കരിപ്പൂര്‍: രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത മാടക്കാല്‍ തൂക്കുപാലം തകര്‍ന്ന സംഭവത്തില്‍ പ്രതിഷേധിച്ചും ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും തൃക്കരിപ്പൂര്‍ കടപ്പുറം നിവാസികള്‍ പ്രദേശത്ത് വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നു.
അതിനിടെ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വലിയപറമ്പ് പഞ്ചായത്ത് ഹാളില്‍ ജില്ലാ കലക്ടറും ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ട്. യോഗം പാലം തകര്‍ന്ന മാടക്കാലിലാണ് ചേരേണ്ടതെന്നാണ് നാട്ടുകാരുടെ ആവശ്യം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് മാടക്കാല്‍-തൃക്കരിപ്പൂര്‍ കടപ്പുറം തൂക്കുപാലം തകര്‍ന്നു വീണത്. പാലത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ടു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. പാലം പണിയിലെ അപാകതയാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനെ കെുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അവര്‍ ജില്ലാ കലക്ടറോടും സ്ഥലം എം.എല്‍.എ കെ. കുഞ്ഞിരാമനോടും മറ്റും ആവശ്യപ്പെട്ടിട്ടുണ്ട്.
പാലം തകര്‍ന്നതോടെ വലിയപറമ്പ് നിവാസികള്‍ക്കും തൃക്കരിപ്പൂര്‍ പ്രദേശത്തുള്ളവര്‍ക്കും പരസ്പരം ബന്ധപ്പെടുന്നതിനുള്ള വഴി അടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ 29 ന് റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്ത പാലത്തിന്റെ കൈവരിയിലെ വെല്‍ഡിംഗ് അന്നുതന്നെ ഇളകിയത് ശ്രദ്ധയില്‍പെട്ടിരുന്നു. മൂന്നാഴ്ച മുമ്പ് പാലത്തില്‍ പ്രത്യക്ഷപ്പെട്ട ചെരിവ് കെല്‍ ഉദ്യോഗസ്ഥരെത്തി അറ്റകുറ്റപ്പണി നടത്തി പരിഹരിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് കിഴക്കു ഭാഗത്തെ 29 മീറ്റന്‍ നീളമുള്ള തൂണ്‍ നിലംപൊത്തിയത്.

Keywords: Bridge, Trikaripur, Harthal, Protest, kasaragod, Kerala, Injured, Waliking bridge collapse, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Trikaripur Madakal bridge.