13കാരനെ പീഡിപ്പിച്ച 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
Feb 28, 2013, 12:27 IST

മഞ്ചേശ്വരം: 13 കാരനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ നാലു പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. പീഡനത്തെതുടര്‍ന്ന് അവശനായ കുട്ടി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മഞ്ചേശ്വരം മച്ചംപാടിയിലെ 13 കാരനാണ് ക്രൂരമായ പീഡനത്തിനിരയായത്. കഴിഞ്ഞ പണിമുടക്കുദിവസം വൈകിട്ട് നാലു മണിയോടെ വീട്ടിലെത്തിയ ഒരു യുവാവാണ് കുട്ടിയെ വിളിച്ചിറക്കിക്കൊണ്ടു പോയത്. ഏഴാം ക്ലാസ് പഠനത്തിനു ശേഷം സ്‌കൂളില്‍ പോകാന്‍ മടികാട്ടിയ കുട്ടിയെ ഉപ്പള സ്വദേശിയായ ഒരാളാണ് വിളിച്ചു കൊണ്ടു പോയതെന്ന് മഞ്ചേശ്വരം എസ്.ഐ ബിജുലാല്‍ പറഞ്ഞു. മാതാവ് അടുക്കളയില്‍ പോയ സമയത്താണ് കുട്ടിയെ യുവാവ് പ്രലോഭിപ്പിച്ച് കൊണ്ടു പോയത്.
ഉപ്പളയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് യുവാവിനൊപ്പം മറ്റു മൂന്നുപേരും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത്. പിറ്റേന്ന് രാവിലെ 11 മണിയോടെ കുട്ടിയെ മഞ്ചേശ്വരത്തെ ബന്ധു വീടിനടുത്ത് ഉപേക്ഷിച്ച് യുവാവ് കടന്നുകളയുകയുമായിരുന്നു. നാലു മാസം മുമ്പ് മഞ്ചേശ്വരത്ത് വെച്ച് മറ്റൊരാളും കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിരുന്നു. ആ സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ മറ്റൊരു കേസും നിലവിലുണ്ട്.
പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ച രഹസ്യ കേന്ദ്രവും പോലീസ് കണ്ടെത്തി. കുട്ടിയില്‍ നിന്നും വിശദമായ മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്.
Related News: 13കാരനെ നാലംഗ സംഘം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി
Keywords: Rape, House, General-Hospital, School, Youth, Manjeshwaram, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.