city-gold-ad-for-blogger

ഹരിത കേരളം: ശുചിത്വത്തിനും ജലസംരക്ഷണത്തിനും പ്രധാന്യം നല്‍കുന്ന ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു, ചിത്രങ്ങള്‍ ഡിസംബര്‍ ആറിനകം വാട്‌സ്ആപ്പില്‍ നല്‍കണം

കാസര്‍കോട്: (www.kasargodvartha.com 02/12/2016) ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍/ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും, കോളേജ്   വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഹ്രസ്വ ചിത്രമത്സരം സംഘടിപ്പിക്കുന്നു. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുളള മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രങ്ങളാണ് മത്സരങ്ങള്‍ക്കായി പരിഗണിക്കുന്നത്.

ഹരിതകേരളം മിഷന്റെ ലക്ഷ്യങ്ങളായ പരിസര ശുചിത്വം- മാലിന്യ സംസ്‌കരണം, ജലസ്രോതസുകളുടെ സംരക്ഷണം, കാര്‍ഷിക വികസനം എന്നീ വിഷയങ്ങളിലായിരിക്കണം ഹ്രസ്വചിത്രം നിര്‍മ്മിക്കേണ്ടത്. ഹ്രസ്വചിത്രങ്ങള്‍ ഡിസംബര്‍ ആറിന് വൈകുന്നേരം അഞ്ചു മണിക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ 8547860180, 9605651382 എന്നീ വാട്‌സ്ആപ്പ് നമ്പറുകളില്‍ അയക്കാം. വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹരിത കേരളം: ശുചിത്വത്തിനും ജലസംരക്ഷണത്തിനും പ്രധാന്യം നല്‍കുന്ന ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു, ചിത്രങ്ങള്‍ ഡിസംബര്‍ ആറിനകം വാട്‌സ്ആപ്പില്‍ നല്‍കണം

Keywords:  Kasaragod, Kerala, Students, Mobile Phone,Competition, Whatsapp, Haritha Keralam: Short film invited.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia