city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹരിതകേരള മിഷന്‍: നാടും നഗരവും ഒരുങ്ങി; ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച നീലേശ്വരത്ത്

കാസര്‍കോട്: (www.kasargodvartha.com 07/12/2016) ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും നാട് മാലിന്യമുക്തമാക്കുന്നതിനും കാര്‍ഷികസംസ്‌കൃതി വീണ്ടെടുക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. ജില്ലാതല ഉദ്ഘാടനം നീലേശ്വരം കോവിലകം ചിറയില്‍ രാവിലെ ഒമ്പത് മണിക്ക് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും.

എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി മുഖ്യാതിഥി ആകും. ജില്ലാകളക്ടര്‍ കെ ജീവന്‍ ബാബു പദ്ധതി അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഹരിതകേരളസന്ദേശം നല്‍കും. എം എല്‍ എ മാരായ പി ബി അബ്ദുര്‍ റസാഖ്, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, ടി സി ഉദയവര്‍മ്മരാജ, ഡോ. അംബികാസുതന്‍ മാങ്ങാട്, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായ പ്രൊഫ. കെ പി ജയരാജന്‍ (നീലേശ്വരം), വി വി രമേശന്‍ (കാഞ്ഞങ്ങാട്), ബീഫാത്തിമ ഇബ്രാഹിം (കാസര്‍കോട്), ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയില്‍ വ്യാഴാഴ്ച് പ്ലാസ്റ്റിക് ക്യാരിബാഗ് ഹോളിഡെ ആയി ആചരിക്കും. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ശുചീകരിക്കുന്നതിന് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു നിര്‍ദ്ദേശം നല്‍കി. ഹരിതകേരളമിഷന്‍  പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വന്‍വിജയമാക്കുമെന്ന് എല്ലാ വിഭാഗം ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാകളക്ടറും അഭ്യര്‍ത്ഥിച്ചു.

ജില്ലയിലെ 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുകള്‍ തോറും വ്യാഴാഴ്ച പരിപാടികള്‍ സംഘടിപ്പിക്കും. പദ്ധതിയുടെ വിജയത്തിന് മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സജ്ജമായി കഴിഞ്ഞു. എട്ട് ഗ്രാമപഞ്ചായത്തുകളില്‍ 25  മഴവെളള സംഭരണികള്‍ ഉപയോഗക്ഷമമാക്കും. 960 തടയണകള്‍ നിര്‍മ്മിക്കും. 350 ചെറുകുളങ്ങള്‍ ശുചീകരിക്കും. തരിശു നിലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ കൃഷിയിറക്കും. ബേക്കല്‍ കോട്ടയുടെ സമീപത്തെ ഒഴുക്കുനിലച്ച തോട് പുനരുജ്ജീവിപ്പിക്കും. കേരളോത്സവം ഹരിത കേരളോത്സവമായി സംഘടിപ്പിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ഹരിതകേരളം പദ്ധതിയുടെ അന്തിമഘട്ട അവലോകനത്തിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു പദ്ധതി വിശദീകരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജലീല്‍, ബ്ലോക്കുകളുടെ ചുമതലയുളള ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്തുകളുടെ ചുമതലയുളള ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
ഹരിതകേരള മിഷന്‍: നാടും നഗരവും ഒരുങ്ങി; ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച നീലേശ്വരത്ത്

Keywords: Kasaragod, Kerala, District, Inauguration, Haritha Kerala mission: district level inauguration at Neeleshwaram on Thursday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia