city-gold-ad-for-blogger

ഹരിത കർമ്മ സേനാംഗങ്ങൾക്ക് തൊഴിലുറപ്പിൽ വിലക്ക്: സർക്കാർ തീരുമാനത്തിൽ പ്രതിസന്ധി

Haritha Karma Sena members collecting segregated waste
Photo: Special Arrangement

● നിലവിൽ മാലിന്യം ശേഖരിക്കുന്ന യൂസർ ഫീസ് മാത്രമാണ് സേനാംഗങ്ങളുടെ പ്രധാന വരുമാനം.
● ഈ വേതനത്തിൽ നിന്ന് 10 ശതമാനം കോർപസ് ഫണ്ടിലേക്ക് തിരികെ പിടിക്കുന്നുണ്ട്.
● വരുമാനം തുച്ഛമായതിനാലാണ് പലരും തൊഴിലുറപ്പ് പദ്ധതിയിൽ കൂടി പങ്കെടുത്തുപോന്നത്.
● പുതിയ നിയന്ത്രണത്തെ തുടർന്ന് ഭൂരിഭാഗം പേരും തൊഴിലുറപ്പിൽ തുടരാൻ തീരുമാനിച്ചു.

കാസർകോട്: (KasargodVartha) ഹരിത കർമ്മ സേനാംഗങ്ങൾ ഏതെങ്കിലും ഒരു തൊഴിൽ മാത്രം ചെയ്താൽ മതിയെന്നും, തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുത്താൽ രണ്ടു ജോലിയിൽ നിന്നും പുറത്താക്കുമെന്നുമുള്ള സർക്കാർ തീരുമാനം സേനാംഗങ്ങൾക്ക് കനത്ത തിരിച്ചടിയാകുന്നു.

മാലിന്യം ശേഖരിക്കുന്ന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന യൂസർ ഫീസ് മാത്രമാണ് നിലവിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ വേതനം. ഇതിൽ നിന്ന് 10 ശതമാനം തദ്ദേശ സ്ഥാപനങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കായുള്ള കോർപസ് ഫണ്ടിലേക്ക് തിരികെ നൽകാനായി പിടിക്കുന്നുമുണ്ട്. 

ഇതോടെ വേതനം തുച്ഛമായതിനാലാണ് പലരും തൊഴിലുറപ്പ് പദ്ധതിയിൽ കൂടി പോയി വരുമാനം കണ്ടെത്തുന്നത്. ഇതിനാണ് ഇപ്പോൾ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജനപ്രതിനിധികൾ, സിഡിഎസ് ചെയർപേഴ്സൺമാർ, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ, എസ് സി - എസ് ടി പ്രൊമോട്ടർമാർ, സാക്ഷരതാ പ്രേരകന്മാർ എന്നിവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളാകാൻ പാടില്ലെന്ന് നിർദ്ദേശം നേരത്തെ നിലവിലുണ്ട്. എന്നാൽ, ഈ പട്ടികയിൽ ഹരിത കർമ്മ സേനാംഗങ്ങളെ മുൻപ് ഉൾപ്പെടുത്തിയിരുന്നില്ല.

സർക്കാരിന്റെ പുതിയ നിയന്ത്രണം വന്നതോടെ തൊഴിലുറപ്പിൽ തുടരാനാണ് ഭൂരിഭാഗം പേരുടെയും തീരുമാനം. ഇതോടെ, ഹരിത കർമ്മ സേനയുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്.

സർക്കാരിന്റെ 'മാലിന്യമുക്ത കേരളം' പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ ഏറെ പ്രയത്നിച്ചത് ഹരിത കർമ്മ സേനാംഗങ്ങളാണ്. 'രണ്ടു തൊഴിലും ഒരുമിച്ച് കൊണ്ടുപോയാലേ തങ്ങൾക്ക് ജീവിക്കാൻ പറ്റൂ' എന്ന നിലപാടിലാണ് സേനാംഗങ്ങൾ.

ഹരിത കർമ്മ സേനാംഗങ്ങൾക്ക് തൊഴിലുറപ്പിൽ വിലക്കേർപ്പെടുത്തിയ സർക്കാർ തീരുമാനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുക. വാർത്ത ഷെയർ ചെയ്യുക.

Article Summary: Kerala government bans Haritha Karma Sena members from EGS, leading to a crisis in the waste management sector due to low HKS wages.

#HarithaKarmaSena #Thozhilurappu #KeralaGovernment #WasteManagement #MalinyaMukthaKeralam #EmploymentBan

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia