city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഹരിത ഭവനം ജനശ്രദ്ധ നേടുന്നു

കാസര്‍കോട്: (www.kasargodvartha.com 23.02.2019) സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഹരിത കേരളം മിഷനൊരുക്കിയ ഹരിത ഭവനം ഏറെ ജനശ്രദ്ധ നേടുകയാണ്. പഴയ കാല വീടുകളെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലാണ് ഹരിത ഭവനം ഒരുക്കിയിരിക്കുന്നത്. മാലിന്യ സംസ്‌കരണത്തിനും,  ഊര്‍ജ - ജല സംരക്ഷണത്തിനും മുന്‍ഗണന നല്‍കി വീട് എങ്ങനെ പ്രകൃതി സൗഹൃദമാക്കാമെന്നു കൂടിയാണ് ഹരിതകേരളം മിഷന്‍ ഈ ഹരിത ഭവനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഹരിത ഭവനം ജനശ്രദ്ധ നേടുന്നു

പ്രകൃതി സൗഹൃദവസ്തുക്കള്‍ ഉള്‍പ്പെടുത്തിയുള്ള ഹരിത ഭവന നിര്‍മാണം, അടുക്കള മാലിന്യ സംസ്‌കരണത്തിനായി കിച്ചണ്‍ ബിന്നുകള്‍, ബയോഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിനുള്ള സംവിധാനം, സൗരോര്‍ജ മുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിളക്ക്,വീട്ടിലേക്കുള്ള പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തന്നെ ഉല്‍പാദിപ്പിക്കല്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പരമാവധി കുറച്ച് പുനരുപയോഗപ്രദമായ പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം, മേല്‍ക്കൂരയില്‍ നിന്നുള്ള വെള്ളം പാഴാക്കാതെ കിണര്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം, പ്ലാസ്റ്റിക് പേനകള്‍ക്ക് പകരം മഷിപ്പേനകള്‍, കൂടാതെ ബേഡഡുക്ക, കിനാനൂര്‍- കരിന്തളം എന്നീ പഞ്ചായത്തുകളിലെ കര്‍ഷകര്‍ വിളയിച്ചെടുത്ത ബ്രാന്റ് ചെയ്ത നാടന്‍ കുത്തരിയുടെ പ്രദര്‍ശനം, പ്ലാസ്റ്റിക് ഗ്രോബാഗുകള്‍ക്ക് ബദലായി കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പാദിപ്പിച്ച പാള കൊണ്ടുള്ള ഗ്രോ ബാഗ്,തുണികൊണ്ടുള്ള ബാഗുകള്‍, പഴയ കുട ശീലകൊണ്ടും തുണികൊണ്ടും ഹരിത കര്‍മ്മ സേന ഉണ്ടാക്കിയ വിവിധ തരത്തിലുള്ള  സഞ്ചികള്‍ തുടങ്ങിയവയാണ് രണ്ടു സ്റ്റാളുകളിലായി ഒരുക്കിയിട്ടുള്ളത്.

ജില്ലയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നൂറോളം  ചിത്രങ്ങളുടെ പ്രദര്‍ശനവുമുണ്ട്. കൂടാതെ ഹരിത കേരള മിഷന്‍ സംസ്ഥാനത്താകെ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളുടെ വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകളും പുറത്തിറക്കിയിട്ടുണ്ട്. സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു നിര്‍വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രമണ്യന്‍, കെ അമൃതരാഘവന്‍, എലിസബത്ത് മാത്യു, പി അശ്വിന്‍  ,ഗീതു.കെ.ബാലന്‍, സ്നേഹ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഹരിത ഭവനം ജനശ്രദ്ധ നേടുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Haritha Bhavanam makes Public Attention
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia