ഹാരിസ് ചൂരിയെ കേരളാ ക്രിക്കറ്റ് ലോജിസ്റ്റിക്ക് കോര്‍ഡിനേറ്ററായി നിയമിച്ചു
Sep 30, 2016, 13:02 IST
കാസര്‍കോട്: (www.kasargodvartha.com 30/09/2016) കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടും മുന്‍ കെ.സി.എ മെമ്പറുമായ ഹാരിസ് ചൂരിയെ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ 2016- 17 വര്‍ഷത്തെ ലോജിസ്റ്റിക് കോര്‍ഡിനേറ്ററായി നിയമിച്ചു. കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി രഞ്ജി ടീമിന്റെയും മറ്റു ടീമുകളുടെയും മാനേജരായി മികച്ച പരിചയസമ്പത്തുള്ള ഹാരിസ് ചൂരിയെ ഈ വര്‍ഷത്തെ വിദേശത്തും ദേശീയതലത്തിലുമുള്ള മത്സരങ്ങള്‍ക്കുള്ള കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ എല്ലാ ടീമുകളുടെയും ലോജിസ്റ്റിക് കോര്‍ഡിനേറ്ററായിട്ടാണ് നിയമനം.
ഹാരിസ് ചൂരിയെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
ഹാരിസ് ചൂരിയെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
Keywords: Kasaragod, Kerala, Cricket Tournament, Haris Choori, Cricket Association, Haris Choori elected as Kerala Cricket Logistic Coordinator.