മദ്യപാനികളുടെ വിഹാരകേന്ദ്രമായി മാറി കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, ജനങ്ങള്‍ പൊറുതിമുട്ടുന്നു
Oct 14, 2019, 20:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.10.2019) മദ്യപാനികളുടെ വിഹാരകേന്ദ്രമായി മാറി കാഞ്ഞങ്ങാട് നഗരസഭയിലെ പുതിയ ബസ്സ്റ്റാന്‍ഡ് അലാമിപ്പള്ളി പരിസരം. മദ്യപാനികളുടെ അഴിഞ്ഞാട്ടം മൂലം പ്രദേശത്തെ സാധാരണക്കാരായ നൂറുക്കണക്കിന് കുടുംബങ്ങള്‍ ആശങ്കയിലാണ്.
പുതിയ ബസ്സ്റ്റാന്‍ഡിന് തെക്കും വടക്കുമായി നക്ഷത്ര ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചതുര്‍നക്ഷത്ര ബാറും ത്രീസ്റ്റാര്‍ ബാറും അലാമിപ്പള്ളിയില്‍ വേരുറപ്പിച്ചിട്ട് കാലമേറെയായി. രണ്ട് ബാറുകളിലും മത്സരിച്ചാണ് ഇടപാടുകള്‍ നടക്കുന്നത്. അമ്പത് രൂപ മാത്രം വിലയുള്ള ഒരു പെഗ്ഗ് മദ്യത്തിന് ചിക്കന്‍ വറുത്തതും കക്കിരിയും സോഡയും ഉള്‍പ്പെടെയുള്ള ടച്ചിംഗ്സുകള്‍ നല്‍കി രണ്ട് ബാറുകളും മദ്യക്കച്ചവടത്തെ ജനകീയവല്‍ക്കരിച്ചിട്ടുണ്ട്. ബസ്സ്റ്റാന്‍ഡ് പരിസരത്തെ നൂറോളം ഇരിപ്പിടങ്ങളാണ് ദൂരദിക്കുകളില്‍ നിന്നെത്തുന്ന മദ്യപരുടെ വിശ്രമ കേന്ദ്രം.
അജാനൂര്‍, കോടോം-ബേളൂര്‍, മടിക്കൈ അടക്കമുള്ള പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്നെത്തുന്നവരുടെ സംഗമ കേന്ദ്രം കൂടിയാണ് ഇപ്പോള്‍ രാത്രികാലങ്ങളില്‍ അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരം. രാത്രി ഏറെ വൈകിയും ബസ് സൗകര്യം ലഭ്യമാകുന്നത് മദ്യപര്‍ക്ക് ഏറെ ആശ്വാസമാകുകയും ചെയ്യുന്നു.
അലാമിപ്പള്ളിയില്‍ വൈകാതെ രണ്ട് ബാറുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് സൂചന. ഇവ കൂടി വരുന്നതോടെ അലാമിപ്പള്ളി പ്രദേശം ഏറെ വൈകാതെ മറ്റൊരു മാഹിയായി മാറിയേക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Kanhangad, news, Busstand, Family, Bar, Drunkers, Alcohol, Night, Harassment of drunkards in Kanhangad Alamippally Bus stand