city-gold-ad-for-blogger

മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം റാങ്ക്; ഗോകുലിന്റെ കാട്ടാമ്പള്ളി ഹൗസില്‍ ആഹ്ലാദം അലതല്ലി

കാസര്‍കോട്: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച ചെമ്മനാട് കൊളമ്പക്കാലിലെ ഗോകുല്‍ ജി. നായരുടെ വീടായ കാട്ടാമ്പള്ളി ഹൗസില്‍ റാങ്ക് വിവരം അറിഞ്ഞതുമുതല്‍ അഭിനന്ദനങ്ങളുമായി എത്തുന്നവരുടെ തിരക്കാണ്. കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍, കാസര്‍കോട് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ തുടങ്ങിയവര്‍ റാങ്ക് ജേതാവിനെ അഭിനന്ദങ്ങള്‍ കൊണ്ട് മൂടാനെത്തിയെങ്കിലും റാങ്ക് ജേതാവ് ഗോകുല്‍ അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ കോച്ചിംഗിന്റെ തിരക്കിലായതിനാല്‍ കോട്ടയത്ത് നിന്നും റാങ്കിന്റെ മധുരം നുണയാന്‍ വീട്ടിലെത്താന്‍ കഴിഞ്ഞില്ല.

പിതാവ് ഗംഗാധരന്‍ നായരും മാതാവ് ഇന്ദുകല ജി. നായരും, സഹോദരന്‍ ഗൗതം ജി. നായരും, മുത്തശ്ശി പാര്‍വതി അമ്മയും ചേര്‍ന്ന് വിജയാശംസ നേരാനെത്തിയവര്‍ക്ക് മധുരം നല്‍കി സ്വീകരിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. കൊണ്ടുവന്ന ഉപഹാരം മാതാവും ജില്ലാ കലക്ടര്‍ കൊണ്ടുവന്ന ബൊക്ക സഹോദരനും ഗോകുലിനുവേണ്ടി ഏറ്റുവാങ്ങി. എല്‍.കെ.ജി. മുതല്‍ ഏഴാംക്ലാസ് വരെ പിതാവിന്റെ ആനബാഗിലുവിലെ പ്രൊവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലുമാണ് പഠിച്ചത്.

പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഗോകുലിനെ ഒന്നാം റാങ്കുകാരനാകാന്‍ സഹായിച്ചതെന്ന് പിതാവ് ഗംഗാധരന്‍ നായര്‍ പറഞ്ഞു. സി.പി.എം. ചെമ്മനാട് ലോക്കല്‍ കമ്മിറ്റി അംഗമാണ് പിതാവ് ഗംഗാധരന്‍ നായര്‍. പുരോഗമന കലാസാഹിത്യസംഘം വില്ലേജ് സെക്രട്ടറിയുമാണ്. അണങ്കൂര്‍ ഇന്‍സ്‌പെയര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. മാതാവ് ഇന്ദുകല വീട്ടമ്മയാണ്.

മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം റാങ്ക്; ഗോകുലിന്റെ കാട്ടാമ്പള്ളി ഹൗസില്‍ ആഹ്ലാദം അലതല്ലി

മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം റാങ്ക്; ഗോകുലിന്റെ കാട്ടാമ്പള്ളി ഹൗസില്‍ ആഹ്ലാദം അലതല്ലി

മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം റാങ്ക്; ഗോകുലിന്റെ കാട്ടാമ്പള്ളി ഹൗസില്‍ ആഹ്ലാദം അലതല്ലി

മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം റാങ്ക്; ഗോകുലിന്റെ കാട്ടാമ്പള്ളി ഹൗസില്‍ ആഹ്ലാദം അലതല്ലി

മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം റാങ്ക്; ഗോകുലിന്റെ കാട്ടാമ്പള്ളി ഹൗസില്‍ ആഹ്ലാദം അലതല്ലി

Related News:
കാസര്‍കോട്ട് ചരിത്രത്തിലാദ്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക്

റാങ്ക് ജേതാവ് ഗോകുലിന് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ MBBS നു ചേരാന്‍ ആഗ്രഹം
Photos: Niyas Chemnad

Keywords: Gokul G. Nair, Rank, Winner, Medical Entrance Exam, Chemnad, Anangoor, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia