city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹനീഫ് ഹുദവിക്ക് മതപഠനത്തോടൊപ്പം അഭിഭാഷക ബിരുദവും; മലയോരത്തിന് ആഹ്ലാദം

കാസര്‍കോട്: (www.kasargodvartha.com 25/05/2015) അഭിഭാഷകനായി ഹൈക്കോടതിയില്‍ എന്‍ട്രോള്‍ ചെയ്ത ദേലംപാടി സ്വദേശി ഹനീഫ് ഹുദവി ഇര്‍ഷാദിയുടെ നേട്ടത്തില്‍ മലയോരത്തിന് ആഹ്ലാദ നിമിഷം. ആദ്യമായാണ് ഒരു ഹുദവി അഭിഭാഷക പട്ടം സ്വന്തമാക്കുന്നത്. ദേലംപാടിയില്‍ ജനിച്ച ഹനീഫിന്റെ പ്രാഥമിക വിദ്യാഭ്യാസം ദേലംപാടി ജി.വി.എച്ച്.എസ് സ്‌കൂളിലായിരുന്നു. ദേലംപാടി സ്വദേശി എം.എച്ച് അബ്ദുറഹ്്മാന്‍ ഹാജിയുടെയും ബീഫാത്തിമയുടെയും അഞ്ചാമത്തെ മകനാണ് ഹനീഫ് ഹുദവി.

ചട്ടഞ്ചാല്‍ മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സിലെ ദാറുല്‍ ഇര്‍ഷാദ് അക്കാദമിയില്‍ നിന്ന് മതപഠനത്തില്‍ ബിരുദം നേടിയ ഹനീഫ് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാന്തര ബിരുദം നേടിയത്. ഭൗതിക തലത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദവും അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ പി.ജിയുമെടുത്തു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കൗണ്‍സിലിംഗ് സൈക്കോളജി ഡിപ്ലോമയും സ്വന്തമാക്കിയ ഹനീഫ് 2011-14 ബാച്ചിലാണ് കോഴിക്കോട് ലോ കോളജില്‍ എല്‍.എല്‍.ബിക്കു ചേര്‍ന്നത്.

പിന്നീട് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സില്‍ ദാറുല്‍ ഇര്‍ഷാദ് അക്കാദമിയില്‍ ചേര്‍ന്നു. പഠനത്തില്‍ മികവു കാട്ടിയ ഹനീഫ് ഒരു നിമിഷവും വെറുതെ കളഞ്ഞില്ല. ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയിലും ലോ കോളജിലും പഠിക്കുന്നതിനിടയില്‍ സോഷ്യോളജിയില്‍ ബിരുദവും ചരിത്രത്തില്‍ പി.ജിയും സ്വന്തമാക്കി.

പ്രമുഖ മതപണ്ഡിതനായിരുന്ന സി.എം അബ്ദുല്ല മൗലവി, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍, ഡോ. ബഹാവുദ്ദീന്‍ നദ്‌വി എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച ഹനീഫ് പ്രമുഖ പ്രാസംഗികന്‍ കൂടിയാണ്. ഗള്‍ഫ് രാഷ്ട്രങ്ങളിലും നാട്ടിലും നിരവധി പ്രസംഗ വേദികളില്‍ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ഹനീഫ് ഹുദവിയുടെ നേട്ടത്തില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ്മദ് മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്്‌ലിയാര്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എം.എ ഖാസിം മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര തുടങ്ങിയവര്‍ അഭിനന്ദിച്ചു.

ഹനീഫ് ഹുദവിയെ കൂടാതെ ദാറുല്‍ ഹുദയിലെ സഹപാഠിയായ തൃശൂര്‍ സ്വദേശി ഫൈസലും തൃശൂര്‍ ലോകോളജില്‍ നിന്നും നിയമബിരുദം നേടിയിട്ടുണ്ട്. ദാറുല്‍ഹുദയിലെ വിദ്യാര്‍ത്ഥികളില്‍ ആദ്യമായാണ് ഈ രണ്ടുപേരും നിയമ ബിരുദം നേടുന്നത്.
ഹനീഫ് ഹുദവിക്ക് മതപഠനത്തോടൊപ്പം അഭിഭാഷക ബിരുദവും; മലയോരത്തിന് ആഹ്ലാദം

ഹനീഫ് ഹുദവിക്ക് മതപഠനത്തോടൊപ്പം അഭിഭാഷക ബിരുദവും; മലയോരത്തിന് ആഹ്ലാദം
              ഫൈസല്‍ ഹുദവി

ഹനീഫ് ഹുദവിക്ക് മതപഠനത്തോടൊപ്പം അഭിഭാഷക ബിരുദവും; മലയോരത്തിന് ആഹ്ലാദം
ഹനീഫ് ഹുദവി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia