city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൈവരിയില്ലാതെ അപകട ഭീഷണിയുയര്‍ത്തുന്ന പാലത്തിന് എന്‍ വൈ എല്‍ പ്രതീകാത്മക കൈവരി തീര്‍ത്തു

ചെര്‍ക്കള: (www.kasargodvartha.com 16.07.2017) അപകട ഭീഷണിയുയര്‍ത്തുന്ന കൈവരിയില്ലാത്ത പാലത്തിന് നാഷണല്‍ യൂത്ത് ലീഗ് പ്രതീകാത്മക കൈവരി തീര്‍ത്തു. എരിയപ്പാടിയില്‍ മധുവാഹിനിപ്പുഴയിലേക്കുള്ള തോടിന് കുറുകെയുള്ള പാലമാണ് കൈവരിയില്ലാതെ അപകട ഭീഷണിയുയര്‍ത്തുന്നത്. ദിനേന സ്‌കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന ഇടുങ്ങിയ പാലത്തിന് കൈവരിയില്ലാത്തത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണെന്നും അധികൃതരുടെ അനാസ്ഥ മൂലമാണ് ഇത് സംഭവിക്കുന്നതെന്നും നാഷണല്‍ യൂത്ത് ലീഗ് എരിയപ്പാടി ശാഖ ഭാരവാഹികള്‍ ആരോപിച്ചു.

കൈവരിയില്ലാതെ അപകട ഭീഷണിയുയര്‍ത്തുന്ന പാലത്തിന് എന്‍ വൈ എല്‍ പ്രതീകാത്മക കൈവരി തീര്‍ത്തു

മഴക്കാലത്ത് മധുവാഹിനിപ്പുഴയിലേക്ക് വെള്ളം കുത്തിയൊലിച്ച് പോകുന്ന തോടാണിത്. പുഴയില്‍ നിന്ന് വെറും 20 മീറ്ററോളം മാത്രം ദൂരമുള്ള പാലത്തില്‍ നിന്ന് കുട്ടികള്‍ വീണാല്‍ നിമിഷങ്ങള്‍ക്കകം നിറഞ്ഞുകവിയുന്ന പുഴയില്‍ പതിക്കും. പാറകളുള്ള തോടില്‍ വെള്ളമില്ലാത്ത സമയത്ത് വീണാലും പരിക്കേല്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച പാലത്തിന്റെ അടിഭാഗം ദ്രവിച്ച നിലയിലുമാണ്. ഇത് എപ്പോള്‍ വേണമെങ്കിലും നിലം പൊത്താമെന്നും നാട്ടുകാര്‍ പറയുന്നു.

ഇത്തരത്തില്‍ അപകടാവസ്ഥയില്‍ മൂന്ന് പാലങ്ങളുണ്ട്. ഇവയെല്ലാം അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ പഞ്ചായത്ത് പടിക്കല്‍ സമരം ചെയ്യുന്നതടക്കമുള്ള ജനകീയ പ്രധിഷേധ പരിപാടികളുമായി മുന്നോട് പോകുമെന്ന് എന്‍ വൈ എല്‍ ഭാരവാഹികള്‍ പറഞ്ഞു.

പ്രതിഷേധ സംഗമം നാഷണല്‍ യൂത്ത് ലീഗ് ചെങ്കള പഞ്ചാത്ത് സെക്രട്ടറി ഹനീഫ എരിയപ്പാടി ഉദ്ഘാടനം ചെയ്തു. ഐ എം സി സി ദമാം അംഗം കബീര്‍ എസ് എ, ഖാദര്‍ പാടി, ഖാദര്‍ പി എ, ഇര്‍ഷാദ് സി എം, അഷ്‌കര്‍ എസ് എ, മുനവിര്‍ പാടി, നിസാര്‍ പാറക്കെട്ട്, ഹനീഫ എസ് എ, അന്‍ഷാഫ് പാടി, സിദ്ദീഖ് ചൂരി എന്നിവര്‍ സംബന്ധിച്ചു.

കൈവരിയില്ലാതെ അപകട ഭീഷണിയുയര്‍ത്തുന്ന പാലത്തിന് എന്‍ വൈ എല്‍ പ്രതീകാത്മക കൈവരി തീര്‍ത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Cherkala, Kasaragod, Bridge, Natives, Protest, NYL, Eriyappady, Handrail collapsed; NYL conducts protest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia