Charity | ഹദ്ദാദ് നഗർ ശാഖാ ഐഎൻഎൽ കമ്മിറ്റി നിർമിച്ച രണ്ടാമത്തെ 'ബൈത്തുന്നൂർ' ഭവനം കൈമാറി

● മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ താക്കോൽദാന ചടങ്ങ് നിർവഹിച്ചു.
● ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി ഖാസിം ഇരിക്കൂർ മഹർ പ്രഖ്യാപനം നടത്തി.
● നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ബേക്കൽ: (KasargodVartha) ഹദ്ദാദ് നഗർ ശാഖാ ഐഎൻഎൽ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെ ബൈത്തുന്നൂർ സമർപ്പിച്ചു. മുൻ മന്ത്രിയും ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ടുമായ അഹ്‌മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. താക്കോൽദാന കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഖാസിം ഇരിക്കൂർ 2026 ലേക്കുള്ള മഹർ പ്രഖ്യാപനം നടത്തി.
രണ്ടാം ബൈത്തുന്നൂർ പദ്ധതിക്ക് വേണ്ടി അഹോരാത്രം പ്രവർത്ഥിച്ച ജംഷീദ് റഹ് മാനെ അഹമ്മദ് ദേവർ കോവിൽ സ്നേഹോപഹാരം നൽകി. ഡിവൈഎഫ്‌ഐ നേതാവ് ജംഷീദ് അലി സംസാരിച്ചു. ഐ.എൻ.എൽ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.എ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാട്, സെക്രട്ടറി എം.എ. ലത്തീഫ്, സെക്രട്ടറിയേറ്റ് അംഗം എം ഇബ്രാഹിം, എൻ.വൈ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി റഹീം ബെണ്ടിച്ചാൽ, എൻ ഡബ്ല്യു എൽ ജനറൽ സെക്രട്ടറി ഹസീന ടീച്ചർ, എൻ.എൽ.യു സംസ്ഥാന ജനറൽ സെക്രട്ടറി സിഎംഎ ജലീൽ, ഐഎൻഎൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, ജില്ല വൈസ് പ്രസിഡണ്ടുമാരായ മുസ്തഫ തോര വളപ്പ്, ശംസുദ്ധീൻ അരിഞ്ചിറ, കെ.കെ. അബ്ബാസ്, സെക്രട്ടറി മൊയ്തു .കെ എം, എൻ.വൈ.എൽ കാസറഗോഡ് ജില്ല പ്രസിഡണ്ട് ഹനീഫ് പി. എച്ച്, ഐ.എൻ.എൽ ഉദുമ മണ്ഡലം പ്രസിഡണ്ട് പി.കെ. അബ്ദുൾ റഹിമാൻ മാസ്റ്റർ, ഐ.എൻ.എൻ പള്ളിക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുൾ റഹിമാൻ പി.കെ.എസ്, ട്രഷറർ അബ്ബാസ് കല്ലിങ്കാൽ, പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ് നീൻ വഹാബ്, മെമ്പർ മവ്വൽ കുഞ്ഞബ്ദുല്ല, എൻപിഎൽ ജില്ല ജനറൽ സെക്രട്ടറി ബഷീർ പാക്യര, ഐഎൻഎൽ ഹദ്ദാദ് നഗർ ശാഖാ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ആപ്പ, സ്വാഗത സംഘം ട്രഷറർ സമീർ കലന്തൻ, ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി ശിവപ്രസാദ്, കെ.കെ. അബ്ദുൾ ഖാദർ, ജമീല ടീച്ചർ, ഐ.എം.സി.സി നേതാക്കളായ ഫൈസൽ കുന്നിൽ, ആശിഫ് അബ്ബാസ്, മനാഫ് കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു. ശാഖ ജനറൽ സെക്രട്ടറി ജംഷീദ് റഹ് മാൻ സ്വാഗതവും ട്രഷറർ നൗഷാദ് അസ്സു നന്ദിയും പറഞ്ഞു.
ഈ വാർത്തയെ കുറിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
The Haddad Nagar branch of the Indian National League (INL) handed over the second 'Bayithunoor' house built by them. Former Minister Ahmed Devarkovil handed over the key. INL State General Secretary Qasim Irikkur announced the Mahar for 2026.
#INL #Bayithunoor #Housing #Charity #Kerala