കാസര്‍കോട്ട് ഓട്ടോയാത്രക്കിടെ യുവതിയുടെ പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു
Feb 28, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 28.02.2016) ഓട്ടോയാത്രക്കിടെ യുവതിയുടെ പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. കുമ്പള സ്വദേശിനിയായ യുവതിയുടെ 7000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും വിലപിടിപ്പുള്ള രേഖകളുമടങ്ങിയ ബാഗാണ് കാണാതായത്.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ പാദൂര്‍ കോംപ്ലക്‌സിനടുത്ത് നിന്നാണ് കുടുംബത്തോടൊപ്പം ഇവര്‍ ഓട്ടോയില്‍ കയറിയത്. പഴയ ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങിയ ഇവര്‍ക്ക് ഓട്ടോയില്‍ നിന്ന് ബാഗെടുക്കാന്‍ മറന്നുപോവുകയായിരുന്നു. പിന്നീടാണ് ബാഗെടുക്കാന്‍ വിട്ടുവെന്ന കാര്യം ബോധ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ബാഗ് മറന്നുവെച്ച ഓട്ടോറിക്ഷയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
സംഭവത്തില്‍ കാസര്‍കോട് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരത്തിലെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. വിവരങ്ങള്‍ കൈമാറാന്‍: 9995505125, 9895331010.
Keywords: kasaragod, cash, gold, Missing, Auto journey, Kumbala, police-enquiry, , Kumbala native