തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍; ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Jan 15, 2015, 14:53 IST
കാസര്‍കോട്: (www.kasargodvartha.com 15/01/2015) നായമ്മാര്‍മൂല തന്‍ബീഹുല്‍ ഇസ്്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍. സ്‌കൂളിന്റെ 75ാം വാര്‍ഷിഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി 28 മുതല്‍ 31 വരെയാണ് വിവിധ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഡോക്യൂമെന്റ്‌റി പ്രകാശനം, ഐ.ടി, സയന്‍സ്, വാല്യൂ എഡ്യുക്കേഷന്‍, സോഷ്യല്‍, വനിതാ, യുവജന സാംസ്‌കാരിക സെമിനാറുകള്‍, സോവനീര്‍, മെഡിക്കല്‍ ക്യാമ്പ്, പൂര്‍വ്വ വിദ്യാര്‍ഥി സംഗമം, പൊതു സമ്മേളനം തുടങ്ങിയ നിരവധി പരിപാടികള്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തും.
മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകന്മാര്‍, മതപണ്ഡിതന്മാര്‍, രാഷ്ട്രീയ നായകര്‍ തുടങ്ങിയ പൗരപ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. 1926ല്‍ ബാരിക്കാട് മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ മകന്‍ കുഞ്ഞാലി ഹാജിയും സുഹൃത്തുക്കളും തുടക്കംകുറിച്ച ഇംദാദുല്‍ ഇസ്ലാം സ്‌കൂളിന്റെ തുടര്‍ച്ചയായാണ് 1939ല്‍ സ്ഥാപിതമായ തന്‍ബീഹ.്
വാര്‍ത്താ സമ്മേളനത്തില്‍ എന്‍.എ. അബൂബക്കര്‍ ഹാജി, എം. അബ്ദുല്ല ഹാജി, എ. ബഷീര്‍, പി.ബി. അഹമ്മദ്, എന്‍.യു. അബ്ദുല്‍ സലാം, എന്‍.എ. അബ്ദുര്‍ റഹ്്മാന്‍, പ്രിന്‍സിപ്പാള്‍ ടി.പി. മുഹമ്മദ്, പ്രധാന അധ്യാപിക ജി. ലത, പി. മൂസക്കുട്ടി, സി.കെ. ജോണ്‍, വി. പ്രശാന്തന്‍, എ.വി. അസ്‌ലം എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, School, Press meet, Thanbeehul Islam Higher Secondary School, Silver Jubilee.
Advertisement:
Advertisement: