ഹമീദ് കെടഞ്ചി പിഡിപിയില്‍ നിന്നും രാജിവെച്ചു
Jan 24, 2015, 17:34 IST
കാസര്‍കോട്: (www.kasargodvartha.com 24/01/2015) പിഡിപി നേതാവ് ഹമീദ് കെടഞ്ചി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടി എടുക്കുന്ന നയപരമായ തീരുമാനങ്ങളോട് യോജിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് രാജിവെക്കുന്നതെന്നാണ് വിശദീകരണം.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, PDP, Badiyadukka, Leader, Abdul Nasar Madani,
നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ഹമീദ്. നേരത്തെ കാസര്‍കോട് മണ്ഡലം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. ജില്ലാ നേതൃത്വം ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നും അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ മഅ്ദനി ഉസ്താദിനെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹമീദ് പറഞ്ഞു. തല്‍ക്കാലം മറ്റു പാര്‍ട്ടിയിലേക്കില്ല. അബ്ദുല്‍ നാസര്‍ മഅ്ദനി പ്രസിഡണ്ടായിട്ടുള്ള ജീവകാരുണ്യ - മനുഷ്യാവകാശ പ്രവര്‍ത്തനം നടത്തുന്ന 'അജ്‌വ'യില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പിഡിപി ബദിയഡുക്ക പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ് തോറ്റത്. ബദിയഡുക്കയിലെ പിഡിപിയുടെ മുഖ്യസാന്നിധ്യമായിരുന്ന ഹമീദ് കെടഞ്ചിയുടെ രാജി പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
Keywords : Kasaragod, Kerala, PDP, Badiyadukka, Leader, Abdul Nasar Madani,
Ajwa, Hameed Kedanji, Resignation, Hameed Kedanji resigned from PDP.