city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രമേഹത്തെ പ്രതിരോധിക്കാന്‍ വിദ്യാത്ഥികളുടെ അരമണിക്കൂര്‍ നടത്തം

എടനീര്‍: (www.kasargodvartha.com 16/11/2016) സ്വമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ലോക പ്രമേഹദിനാചരണത്തോടനുബന്ധിച്ച് വേള്‍ഡ് ഡയബറ്റിസ് ഫൗണ്ടേഷന്റെയും കുളനട (തിരുവനന്തപുരം) മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ & ഡയബറ്റിസ് കെയര്‍ സെന്ററിന്റെയും സഹകരണത്തോടെ പ്രമേഹനടത്തവും ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ജീവിതശൈലീരോഗ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടികള്‍ക്കും തുടക്കം കുറിച്ചു.

ലോക പ്രമേഹദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളും അദ്ധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരും അരമണിക്കൂര്‍  പ്രമേഹനടത്തവും സംഘടിപ്പിച്ചു. ഡോ. ഗുരുപ്രസാദ് അഗ്ഗിത്തായ, ഐ എ ഡി ഉളിയത്തടുക്ക എന്നിവര്‍ പ്രമേഹ ദിന സന്ദേശം നല്‍കി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ഭാവന സ്വാഗതവും അബ്ദുല്‍ ഷഹീര്‍ അദ്‌നാന്‍ നന്ദിയും പറഞ്ഞു. വളണ്ടിയര്‍മാരായ അമല്‍, അശ്വിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രമേഹത്തെ പ്രതിരോധിക്കാന്‍ വിദ്യാത്ഥികളുടെ അരമണിക്കൂര്‍ നടത്തം

Keywords: Kasaragod, Edneer, School, Students, NSS, World Diabetes Foundation, Medical Trust Hospital, Half n hour walking to diabetes proramme in Edneer school.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia