city-gold-ad-for-blogger

മഴ വന്നാല്‍ ഹലീമ ഉമ്മയ്ക്ക് ഇൗ വീട്ടില്‍ താമസിക്കാന്‍ പേടിയാണ്

നീലേശ്വരം: (www.kasargodvartha.com 21/07/2015) ഹലീമയുടെ വീട് പൂര്‍ത്തിയാകണമെങ്കില്‍ കരുണയുള്ളവര്‍ കനിയണം. നീലേശ്വരം ഓര്‍ച്ചയിലെ ഹലീമയ്ക്ക് സ്വന്തമായി വീട് നിര്‍മിക്കമെന്നത് വളരെ വര്‍ഷങ്ങളുടെ ആഗ്രഹമാണ്. പരേതനായ മൊയ്തീന്‍കുട്ടിയുടെ ഭാര്യ ഹലീമയുടെ നാല് മക്കളില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.

നാലാമത്തെ മകളുടെയും അവരുടെ ഭര്‍ത്താവിന്റെയും മൂന്ന് മക്കളുടെയും കൂടെ അവരുടെ സഹായത്തിലും സംരക്ഷണത്തിലുമായി ഓര്‍ച്ച മഹല്ലില്‍ നാല് സെന്റ് സ്ഥലത്ത് മണ്ണിന്റെ കട്ട കൊണ്ട് നിര്‍മിച്ച വീട്ടിലാണ് ഹലീമയുടെ താമസം. പരസഹായമില്ലാത്ത വൃദ്ധയായ ഹലീമയ്ക്ക് വീടെന്ന സ്വപ്നം പൂര്‍ത്തിയാകണമെങ്കില്‍ പ്രവാസികളുടെയും കരുണയുള്ളവരുടെയും സഹായം വേണം.

നിലവില്‍ മണ്‍കട്ടയില്‍ നിര്‍മിച്ച വീടിന് സമീപത്തായി ഓര്‍ച്ച മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ സഹായത്തോടെ വീട് നിര്‍മിക്കുവാനായി ചെറിയൊരു തറ നിര്‍മിച്ചിട്ടുണ്ട്. വീട് നിര്‍മാണം പൂര്‍ണമായും  ഓര്‍ച്ച മഹല്ല് കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്.

ശക്തമായ കാലവര്‍ഷത്തില്‍ മണ്ണില്‍ നിര്‍മിച്ച വീട് ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയാണ്. നിലം പൊത്തിയാല്‍ ഇനി എങ്ങോട്ട് പോകുമെന്ന് അറിയാതെ ഹലീമ പകച്ചു നില്‍ക്കുകയാണ്. ഹലീമയെ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നീലേശ്വരം സിന്‍ഡിക്കറ്റ് ബാങ്കിന്റെ A/C: 42072200080123. ഐ.എഫ്.സി കോഡ് - SYNB0004207 അലീമ എന്‍.പി. ഓര്‍ച്ച, തൈക്കടപ്പുറം, നീലേശ്വരം എന്ന വിലാസത്തില്‍ സാമ്പത്തിക സഹായം എത്തിക്കാം.

ബന്ധപ്പെടാനുള്ള നമ്പര്‍: 7356304241 (കബീര്‍).


മഴ വന്നാല്‍ ഹലീമ ഉമ്മയ്ക്ക് ഇൗ വീട്ടില്‍ താമസിക്കാന്‍ പേടിയാണ്


മഴ വന്നാല്‍ ഹലീമ ഉമ്മയ്ക്ക് ഇൗ വീട്ടില്‍ താമസിക്കാന്‍ പേടിയാണ്

മഴ വന്നാല്‍ ഹലീമ ഉമ്മയ്ക്ക് ഇൗ വീട്ടില്‍ താമസിക്കാന്‍ പേടിയാണ്

Keywords : House, Kasaragod, Kerala, Helping hands, Family, Orcha, Haleema. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia