എച്ച്.എ.എല്‍ ഉദ്ഘാടനം 17ന്; പ്രതിപക്ഷ എം.എല്‍.എ.മാരെ തഴഞ്ഞെന്ന് ആക്ഷേപം
Nov 8, 2012, 13:07 IST

കാസര്‍കോട്: സീതാംഗോളിയിലെ ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) ഫാക്ടറി നവംബര്‍ 17ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. അടിസ്ഥാന സൗകര്യങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിര്‍വഹിക്കും.
വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍ വ്യവസായമന്ത്രി എളമരം കരീം, പി. കരുണാകരന് എം.പി, എം.എല്‍എമാരായ എന്‍ .എ നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ് പ്രസംഗിക്കും.
മുഖ്യ മന്ത്രിയും കേന്ദ്ര പ്രതിരോധമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങില്‍ ജില്ലയിലെ പ്രതിപക്ഷ എം.എല്‍.എമാരായ കെ.കുഞ്ഞിരാമന്, ഇ.ചന്ദ്രശേഖരന്, കെ.കുഞ്ഞിരാമന് (തൃക്കരിപ്പൂര്‍) എന്നിവരെ ഒഴിവാക്കിയതായി ആക്ഷേപമുണ്ട്. അതേസമയം ഇവര്‍ക്ക് സദസിലിരിക്കാന്‍ പാസ് നല്‍കിയതായി പറയുന്നു.
എച്ച്.എ.എലിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ജില്ലയിലെ മുഴുവന്‍ എം.എല്‍എമാരെയും പങ്കെടുപ്പിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ എം.എല്‍മാരെയും മണ്ഡലത്തിലെ എം.പി.യെയും പങ്കെടുപ്പിക്കണമെന്നാണ് ചട്ടം. അത് ഇവിടെ പാലിച്ചില്ലെന്നാണ് ആക്ഷേപം. പി.ബി. അബ്ദുര്‍ റസാഖ് പ്രതിനിധാനം ചെയ്യുന്ന മഞ്ചേശ്വരം മണ്ഡലത്തിലാണ് എച്ച്.എ.എല്‍ സ്ഥിതി ചെയ്യുന്നത്.
Keywords: Inaguration, A.K.Antony, Seethangoli, P.Karunakaran-MP, N.A.Nellikunnu, P.B. Abdul Razak, K.Kunhiraman MLA, Kasaragod, Kerala.