city-gold-ad-for-blogger

ഹക്കീം കുന്നില്‍ 17 ന് ചുമതലയേല്‍ക്കും; ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് സുധീരന്‍ പങ്കെടുക്കും

കാസര്‍കോട്: (www.kasargodvartha.com 13/12/2016) കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി ഹക്കീം കുന്നില്‍ 17ന് ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ചുമതലയേല്‍ക്കും. രാവിലെ 10 മണിക്ക് കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ അഡ്വ. സി കെ ശ്രീധരന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലയില്‍ നിന്നുള്ള കെ പി സി സി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍, പോഷക സംഘടനാ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍ അറിയിച്ചു.

ഹക്കീം കുന്നില്‍ 17 ന് ചുമതലയേല്‍ക്കും; ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് സുധീരന്‍ പങ്കെടുക്കും

Keywords: Kasaragod, DCC, Hakeem Kunnil, president, KPCC, KPCC-president, VM Sudheeran, Inauguration, Hakeem Kunnil to take office on 17th.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia