ശ്യാം വധശ്രമക്കേസിലെ പ്രതികളെ പിടികൂടണം: ഹക്കീം കുന്നില്‍
Aug 29, 2016, 10:30 IST
ഉദുമ: (www.kasaragodvartha.com 29/08/2016) കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്യാം മോഹനെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാവണമെന്നു ഡിസിസി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു.
മാരകമായ വെട്ടേറ്റ ശ്യാമിനെ മണിക്കൂറുകളോളം വൈകിയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് സഹായം നല്‍കിയത്. പോലീസിന്റെ കണ്‍മുന്നില്‍ നടന്ന സംഭവത്തില്‍ പോലും സിപിഎം വ്യാജപരാതികള്‍ നല്‍കി പ്രദേശവാസികളെ തെറ്റിദ്ധരിപ്പിക്കുന്നു.
സമാധാനം നിലനില്‍ക്കുന്ന മാങ്ങാട് പ്രദേശത്ത് അക്രമത്തെ പ്രോത്സാഹിപ്പിക്കാനാണ് അധികാരികളും സി പി എമ്മും ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സ്വകാര്യ ആശുപത്രിക്കെതിരെ നടപടി വേണമെന്നും ജില്ലാ ഭരണകൂടം ഇടപെടണമെന്നും ഹക്കീം ആവശ്യപ്പെട്ടു.
Keywords: Uduma, Kasaragod, Congress, Case, Police, Help, CPM, President, Hakeem, Hospital, Complaint, Hakeem Kunnil on Shyam murder attempt case.