city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചു; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ഹക്കീം കുന്നില്‍

കാസര്‍കോട്: (www.kasargodvartha.com 24.09.2019) സംസ്ഥാനത്ത് ഭരണം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആരോപിച്ചു. എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി. ഉന്നത തസ്തികകളില്‍ ആളുകളെ നിയമിക്കാതിരിക്കുകയും സ്ഥലംമാറ്റത്തിലൂടെ ജീവനക്കാരുടെ ആത്മവീര്യം കെടുത്തുകയും ചെയ്തതിലൂടെ ജില്ലയിലും വികസന പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡണ്ട് വി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ലഭിച്ച മുഴുവന്‍ ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുകയും ശമ്പള പരിഷ്‌കരണ നടപടികള്‍ അട്ടിമറിക്കുകയും ചെയ്ത് എല്‍ ഡി എഫ് സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിരമിച്ച ജില്ലാ പ്രസിഡണ്ട് എം പി കുഞ്ഞിമൊയ്തീന് സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കി. കെ നീലകണ്ഠന്‍ ഉപഹാരം നല്‍കി.

സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എ എം ജാഫര്‍ഖാന്‍, സി ഉമാശങ്കര്‍, സംസ്ഥാന സെക്രട്ടറിമാരായ എ പി സുനില്‍, തോമസ് ഹെര്‍ബിറ്റ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ പി വിനോദ്, പി വി രമേശന്‍, സംസ്ഥാന വനിതാ ഫോറം കണ്‍വീനര്‍ കെ അസ്മ, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ജി നാരായണന്‍ കെ സി സുജിത്കുമാര്‍, ഹനീഫ ചിറക്കല്‍, ഇ മീനാകുമാരി, സുരേഷ് കൊട്രച്ചാല്‍, കെ എം ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

  വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചു; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ഹക്കീം കുന്നില്‍

  വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചു; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ഹക്കീം കുന്നില്‍

  വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചു; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ഹക്കീം കുന്നില്‍

Keywords:  Kerala, news, kasaragod, NGO-association, Hakeem Kunnil, District conference, Hakeem Kunnil criticized Pinarayi Government

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia