ഹജ്ജ് പരിപൂര്‍ണമാകാന്‍ ഹജ്ജാജികള്‍ ശ്രമിക്കണം: എം.സി. ഖമറുദ്ദീന്‍
Aug 7, 2012, 22:07 IST
സംസ്ഥാന ഹജ്ജ് കമ്മിറ്റി വടക്കെ കൊവ്വല്‍ വനിതാ കോളജില്‍ സംഘടിപ്പിച്ച ഹജ്ജ് സാങ്കേതിക പഠന ക്ലാസും മെഡിക്കല്‍ ക്യാമ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഹജ്ജ് ട്രെയിനര്‍ ടി.കെ.പി. മുസ്തഫ ക്ലാസെടുത്തു.
അഡ്വ. എം.ടി.പി. കരീം, സത്താര്‍ വടക്കുമ്പാട്, പി.പി. അബ്ദുല്ല, കെ. മുഹമ്മദ്കുഞ്ഞി ഹാജി പ്രസംഗിച്ചു. എം.ഇബ്രാഹിം, പി.എം.കുഞ്ഞി, വി.പി.പി. അസീം, ടി.എം. അമീര്‍, സി.കെ. സഹീദ്, ടി.അബ്ദുല്ല, കെ.കെ.പി. സിറാജ് നേതൃത്വം നല്‍കി. ഹജ്ജ് ഗെയിഡ് എം.സി. ഖമറുദ്ദീന്‍ കെ. മുഹമ്മദ്കുഞ്ഞി ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു .
Keywords: M.C.Khamarudheen, Trikaripur, Hajj, Kasaragod