city-gold-ad-for-blogger

ഹ­ജ്ജാ­ജി­മാര്‍­ക്കു­ള്ള കു­ത്തി­വെ­പ്പ് തുടങ്ങി

ഹ­ജ്ജാ­ജി­മാര്‍­ക്കു­ള്ള കു­ത്തി­വെ­പ്പ് തുടങ്ങി
ഹജ്ജാജിമാര്‍ക്കുള്ള കുത്തിവെപ്പിന്റെ ഉദ്ഘാടനം എ. അബ്ദുര്‍ റഹ്മാന്‍ നിര്‍വഹിക്കുന്നു. 
കാസര്‍­കോട്: ഈ വര്‍­ഷം ഹ­ജ്ജി­ന് പോ­കു­ന്ന ഹ­ജ്ജാ­ജി­മാര്‍­ക്കു­ള്ള കു­ത്തി­വെ­പ്പ് കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ ന­ട­ന്നു. 300 ഓ­ളം ഹ­ജ്ജാ­ജി­മാ­രാ­ണ് കു­ത്തി­വെ­പ്പി­നെ­ത്തി­യ­ത്. കാസര്‍­കോ­ട് മു­നി­സി­പ്പല്‍ മുസ്ലീം ലീ­ഗ് ക­മ്മി­റ്റി വ­ള­ണ്ടി­യര്‍­മാര്‍ കു­ത്തി­വെ­പ്പി­നെ­ത്തി­യ­വര്‍­ക്ക് വെ­ള്ളവും മറ്റും നല്‍­കി എല്ലാ സ­ഹാ­യ­ങ്ങളും ചെ­യ്­തു കൊ­ടു­ത്തു.

കു­ത്തി­വെ­പ്പ് പ­രി­പാ­ടി മുസ്ലീം ലീ­ഗ് ജില്ലാ ട്ര­ഷ­ററും ന­ഗ­രസ­ഭാ കൗണ്‍­സി­ല­റുമാ­യ എ. ­അബ്ദുര്‍ റ­ഹ്മാന്‍ ഉ­ദ്­ഘാട­നം ചെ­യ്തു. മുസ്ലീം ലീ­ഗ്-യൂ­ത്ത് ലീ­ഗ് നേ­താ­ക്കളാ­യ എ.എം. ക­ട­വത്ത്, അഡ്വ. വി­. മു­നീര്‍, എ.എ. ജ­ലീല്‍, ഹാഷിം ക­ട­വത്ത്, ഹ­മീ­ദ് ബദിര, മൊ­യ്­തീന്‍ കൊല്ല­മ്പാ­ടി അ­ഷ്‌റ­ഫ് എ­ട­നീര്‍, ഖ­റ­മു­ള്ള­ഹാജി, അ­മാ­നു­ള്ള, കെ.എം. ബ­ഷീര്‍, മു­ഹമ്മ­ദ് കു­ഞ്ഞി താ­യ­ല­ങ്ങാടി, ന­ഗര­സ­ഭ വൈസ് ചെ­യര്‍­പേ­ഴ്‌­സണ്‍ താഹി­റ സ­ത്താര്‍, ബീ­ഫാത്തി­മ ഇ­ബ്രാ­ഹിം, റു­മൈ­സ, അ­ബ്ബാ­സ് ബീഗം, സാ­ദി­ഖ് ഷമ്മ, ഖാ­ലി­ദ് പ­ച്ച­ക്കാ­ട് തു­ട­ങ്ങി­യ­വര്‍ കു­ത്തി­വെ­പ്പി­ന് നേ­തൃത്വം നല്‍കി.

Keywords:  Hajj, Injection, General-Hospital, Kasaragod, Water, Needs Help, Muslim-League, Youth League, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia