ചെര്‍ക്കളയില്‍ ഹജ്ജ് പഠന ക്ലാസ്
Aug 29, 2012, 14:53 IST

കാസര്‍കോട്: പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പുറപ്പെടുന്നവര്‍ക്ക് കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി സെപ്തംബര്‍ എട്ടിന് രാവിലെ പത്തുമണി മുതല്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസഹാളില്‍ പഠന ക്ലാസ് സംഘടിപ്പിക്കും.
അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ വിഷയമവതരിപ്പിക്കും. ഹജ്ജ് യാത്രക്ക് അവസരം ലഭിച്ചവര്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന് അറിയിച്ചു.
Keywords: Kasargod, Cherkala, Cherkalam Abdulla, M.C.Khamarudheen, Hajj-class, Muslim-league