ഹജ്ജ് രണ്ടാംഘട്ട സാങ്കേതിക ക്ലാസ്സുകള്‍ 22 മുതല്‍
May 12, 2015, 10:17 IST
കാസര്‍കോട്: (www.kasargodvartha.com 12/05/2015) സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകാന്‍ തെരെഞ്ഞെടുക്കപ്പെട്ട ഹജ്ജാജിമാര്‍ക്കുളള സാങ്കേതിക ക്ലാസ്സുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി മെയ് 22 മുതല്‍ 24വരെ നടക്കും.
മെയ് 22ന് വൈകുന്നേരം നാല് മണിക്ക് തൃക്കരിപ്പൂര്‍ വടക്കെ കൊവ്വല്‍ മദ്രസ്സയിലും 23ന് രാവിലെ 10 മണിക്ക് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളിലും ഉച്ചയ്ക്ക് 2മണിക്ക് ഉപ്പള ബന്തിയോട് ബദരിയ്യ മദ്രസ്സാ ഹാളിലും 24ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഓഡിറ്റോറിയത്തിലും നടക്കും വിവിധയിടങ്ങളിലെ ക്ലാസ്സുകള്‍ എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, ഹാന്റിക്രാഫ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ബാപ്പു മുസ്ല്യാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
ക്ലാസ്സുകള്‍ നടക്കുന്ന മേഖലകളിലെ ഹജ്ജാജിമാര്‍ കൃത്യസമയത്ത് തന്നെ അതാതിടങ്ങളില്‍ ക്ലാസ്സുകളില്‍ പങ്കെടുക്കണമെന് ജില്ലാ ഹജ്ജ് ട്രയിനര്‍ അറിയിച്ചു. കാസര്‍കോട് മേഖലയിലുളളവര്‍ 9446111188, 9447361652, 9746540218, 9633644663 നമ്പറുകളിലും മഞ്ചേശ്വരം മേഖലയിലുളളവര്‍ 9446411353 നമ്പറിലും കാഞ്ഞങ്ങാട് മേഖലയിലുളളവര്‍ 9495459476, 9605035135 നമ്പറുകളിലും തൃക്കരിപ്പൂര്‍ മേഖലയിലുളളവര്‍ 9447020830 നമ്പറിലും ബന്ധപ്പെടുക.
മെയ് 22ന് വൈകുന്നേരം നാല് മണിക്ക് തൃക്കരിപ്പൂര്‍ വടക്കെ കൊവ്വല്‍ മദ്രസ്സയിലും 23ന് രാവിലെ 10 മണിക്ക് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളിലും ഉച്ചയ്ക്ക് 2മണിക്ക് ഉപ്പള ബന്തിയോട് ബദരിയ്യ മദ്രസ്സാ ഹാളിലും 24ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഓഡിറ്റോറിയത്തിലും നടക്കും വിവിധയിടങ്ങളിലെ ക്ലാസ്സുകള്‍ എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, ഹാന്റിക്രാഫ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ബാപ്പു മുസ്ല്യാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

Keywords : Hajj, Class, Kasaragod, Kerala, Second Phase Class.