ഹജ്ജിന്റെ പ്രായോഗിക രൂപം പ്രദര്‍ശിപ്പിക്കുന്ന ഹജ്ജ് ക്ലാസ് 31ന് ചിത്താരിയില്‍
Aug 20, 2014, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.08.2014) വിശുദ്ധ ഹജ്ജ് കര്‍മത്തിനു പോകുന്ന കാസര്‍കോട് ജില്ലയിലെ ഹാജിമാരെ ലക്ഷ്യമിട്ടുകൊണ്ട് വിപുലമായ ഹജ്ജ് പഠന ക്യാമ്പ് ചിത്താരിയില്‍ സംഘടിപ്പിക്കുന്നു. സൗത്ത് ചിത്താരി ഒരുമ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പഠന ക്യാമ്പില്‍ ഹജ്ജ് സേവന രംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള സി.ടി. അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ നേത്യത്വം നല്‍കും. ആഗസ്റ്റ് 31 ന് രാവിലെ 9.30 മുതല്‍ സൗത്ത് ചിത്താരി ഹയത്തുല്‍ ഇസ്ലാം മദ്രസ ഹാളിലാണ് പഠന ക്യാമ്പ്.
എല്‍.സി.ഡി പ്രൊജക്ടര്‍ അടക്കമുള്ള മള്‍ട്ടിമീഡിയ ഉപകരണങ്ങളുടെ സഹായത്തോടെ ഹജ്ജിന്റെ കര്‍മങ്ങള്‍നടക്കുന്ന പുണ്യ സ്ഥലങ്ങള്‍ നേരിട്ട് കാണിച്ച് അവതരിപ്പിക്കുന്ന പഠന ക്ലാസ് ഹജ്ജിന് പോകുന്ന ഹജ്ജാജിമാര്‍ക്ക് ഏറെ സഹായകമാകും. ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കും വരും കാലങ്ങളില്‍ ഹജ്ജ്, ഉംറ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.
ഹജ്ജിന്റെ പ്രായോഗിക രൂപം പ്രദര്‍ശിപ്പിക്കുന്ന പരിശീലന ക്ലാസ് ആദ്യമായി വിശുദ്ധ കര്‍മത്തിനു പോകുന്ന ഹജ്ജാജിമാര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547861234, 9539526852, 9633410432 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Chithari, Hajj, Class, Camp, Kerala, Oruma Chithari.
Advertisement: