city-gold-ad-for-blogger

ജില്ലയിലെ ഹജ് ക്യാമ്പുകള്‍ ബുധനാഴ്ച മുതല്‍

ജില്ലയിലെ ഹജ് ക്യാമ്പുകള്‍ ബുധനാഴ്ച മുതല്‍
T.K.P.Musthafa
കാസര്‍കോട്: സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജ്ജിന്ന് പോകുന്ന ഹാജിമാര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസും മെഡിക്കല്‍ പരിശോധനയും ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. മൊഗ്രാല്‍ പുത്തൂരിന്റെ വടക്ക് ഭാഗത്തുള്ളവര്‍ക്കായി ബന്തിയോടും കാസര്‍കോട് ഭാഗത്തുള്ളവര്‍ക്കായി നായന്മാര്‍മൂലയിലും കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയിലുള്ളവര്‍ക്കായി ഉദുമയിലും കാഞ്ഞങ്ങാട് ഭാഗത്തുള്ളവര്‍ക്കായി പുതിയകോട്ടയിലും നീലേശ്വരത്തിന് തെക്കുള്ളവര്‍ക്കായി തൃക്കരിപ്പൂരിലുമാണ് ക്യമ്പുകള്‍ നടക്കുക.

മുഴുവന്‍ ഹാജിമാരും ഹജുമ്മമാരും ക്യാമ്പില്‍ പങ്കെടുക്കേണ്ടതും ഹാറ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്. ക്യാമ്പിലേക്ക് വരുന്നവര്‍ കരിപ്പൂര്‍ ഹജ് ഹൗസില്‍ നിന്നും ലഭിച്ച ഹാറ്റ് കാര്‍ഡും ഹജ്ജിന്നായി സമര്‍പ്പിച്ച അപേക്ഷയുടെ ഫോട്ടോ കോപ്പി കൈവശമുള്ളവര്‍ അതും കൊണ്ടുവരേണ്ടതാണ്. പ്രമേഹ രോഗികള്‍ ടെസ്റ്റ് നടത്തി റിപ്പോര്‍ട്ടുമായി ഹാജരാകണം. ഹജ് അപേക്ഷയുടെ ഫോട്ടോ കോപ്പി കൈവശമില്ലാത്തവര്‍ ഹാജിമാരുടെ ബ്ലഡ് ഗ്രൂപ്പ്, ജനനതീയ്യതി എന്നിവ കുറിച്ചുകൊണ്ട് വരണം. ക്യാമ്പുകള്‍ 9 മണി മുതല്‍ രണ്ട് മണിവരെയായിരിക്കും.

ഓഗസ്റ്റ് ഒന്ന് - നൂറുല്‍ ഇസ്ലാം മദ്രസ്സ ഹാള്‍, പുതിയകോട്ട, കാഞ്ഞങ്ങാട്. ഓഗസ്റ്റ് രണ്ട് - എം.എം.സി.മദ്രസ്സ ഹാള്‍, വടക്കെകൊവ്വല്‍, തൃക്കരിപ്പൂര്‍. ഓഗസ്റ്റ് നാല് - ബദരിയ ജുമാമസ്ജിദ് ഹാള്‍, ബന്തിയോട്. ഓഗസ്റ്റ് അഞ്ച് - എന്‍.എ മോഡല്‍ എച്ച്.എസ്.എസ്, നായന്മാര്‍മൂല, കാസര്‍കോട്. ഓഗസ്റ്റ് എട്ട് - എറോള്‍ പാലസ്, ഉദുമ എന്നിവിടങ്ങളിലാണ് ക്യാമ്പ്. ഒരു ഹാജി ഒരു ക്യാമ്പില്‍ പങ്കെടുത്താല്‍ മതിയാകും. ക്യാമ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ചീഫ് ഹജ് ട്രെയിനര്‍, ടി.കെ.പി. മുസ്തഫയുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9497138738.

Keywords:  Hajj camp, Start, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia