city-gold-ad-for-blogger
Aster MIMS 10/10/2023

ലോക്ഡൗണില്‍ കുടുങ്ങിയ ഹഫീസ ബാനുവിന് കേരളത്തില്‍ സുഖപ്രസവം; മാതാവും കുഞ്ഞും സ്വന്തം വീട്ടില്‍ സുഖമായിരിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 03.05.2020) കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നെത്തി ഭര്‍ത്താവുമൊത്ത് കഴിയവെ ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ ഹഫീസ ബാനുവിന് കേരളത്തില്‍ സുഖപ്രസവം. ഭര്‍ത്താവുമൊത്ത് മഞ്ചേശ്വരത്തെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന പൂര്‍ണ ഗര്‍ഭിണിയായ ഹഫീസ ബാനുവിന് ലോക്ഡൗണിനെ തുടര്‍ന്ന് ഉഡുപ്പിയിലെ സ്വന്തം വീട്ടിലെത്താന്‍കഴിഞ്ഞിരുന്നില്ല. മെയ് അഞ്ചാം തീയ്യതി പ്രസവ തീയ്യതി നിശ്ചയിച്ചു കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഏപ്രില്‍ 24 ന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.

പ്രദേശത്തെ അങ്കണവാടി ടീച്ചറായ എം കെ പ്രേമയുടെയും സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലറായ ടോള്‍സി ടോമിന്റെയും കൃത്യ സമയത്തെ ഇടപെടലിനെ തുടര്‍ന്ന് കാസര്‍കോട് വനിതാ ശിശുവികസന വകുപ്പ് ജീവനക്കാര്‍ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്  എത്തിച്ചു. ആശുപത്രിയില്‍ ഹഫീസ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യവതികളാണെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടറും പരിചരിച്ച നഴ്സുമാരും പറഞ്ഞു. സുഖ പ്രസവത്തിന് ശേഷം ആംബുലന്‍സില്‍ ഇവരെ വാടക വീട്ടിലേക്ക് തിരികെ എത്തിച്ചു. പ്രസവ ശേഷമുള്ള പരിചരണങ്ങളും ശുശ്രൂഷകളും നല്‍കാനായി ഭാര്യയുടെ വീട്ടില്‍ എത്തിക്കണമെന്ന ആവശ്യവുമായി വീണ്ടും വകുപ്പുമായി യുവതിയുടെ ഭര്‍ത്താവ് ബന്ധപ്പെട്ടു.
ലോക്ഡൗണില്‍ കുടുങ്ങിയ ഹഫീസ ബാനുവിന് കേരളത്തില്‍ സുഖപ്രസവം; മാതാവും കുഞ്ഞും സ്വന്തം വീട്ടില്‍ സുഖമായിരിക്കുന്നു

പ്രസവ ശേഷമുള്ള സ്ത്രീകളുടെ ശാരീരിക മാനസീക ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് വിവിധ വകുപ്പുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനത്താല്‍  ഹഫീസ ബാനുവിനെ ഉഡുപ്പിയിലുള്ള അവരുടെ വീട്ടില്‍ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. ലോക്ഡൗണിലെ ഏകാന്തതയും ഭാര്യയുടെ കന്നി പ്രസവ സമയത്ത് ബന്ധുക്കളാരും കൂടെയില്ലാത്തതും മാനസീകമായി തകര്‍ത്ത ഇവരുടെ ഭര്‍ത്താവിന് കൃത്യമായ കൗണ്‍സിലിങും ആവശ്യമായ സേവനങ്ങളും നല്‍കാന്‍ വനിതാ ശിശുവികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഇടപെടലിനെ തുടര്‍ന്ന് സാധിച്ചതിനാല്‍ ഈ കുടുംബം ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്.


Keywords: Kasaragod, Kerala, News, Baby, Girl, COVID-19, Hafeefa gives birth for a baby girl

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL