city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹബീബ് റഹ്‌മാന്റെ ലീഗ് പ്രവേശനം: മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രശ്‌ന പരിഹാരത്തിനായി രംഗത്ത്

കാസര്‍കോട്:(www.kasargodvartha.com 06.11.2014) റിട്ട. എസ്.പി ഹബീബ് റഹ്‌മാനെ മുസ്ലിം ലീഗിലേക്ക് സ്വീകരിക്കാനുള്ള മുന്‍ തീരുമാനം നിശ്ചയിച്ച തീയതില്‍ തന്നെ നടക്കുന്നില്ലെങ്കില്‍ ചെമ്മനാട് വാര്‍ഡ് ലീഗ് കമ്മിറ്റി ഒന്നടങ്കം രാജി വെക്കുമെന്ന് നേതൃത്വം കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. അതേ സമയം പ്രശ്‌ന പരിഹാരത്തിന് ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തിറങ്ങി.

ഇൗ മാസം 14ന് ഹബീബ് റഹ്‌മാന് അംഗത്വം നല്‍കുന്നതിന് ഒരുക്കിയിട്ടുള്ള സ്വീകരണ സമ്മേളനം തത്ക്കാലം നീട്ടിവെക്കാന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും ജന. സെക്രട്ടറിയും കത്ത് നല്‍കിയിട്ടുണ്ടെന്ന് വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എം. ജമാലും ജന.സെക്രട്ടറി അസീസ് ചിറാക്കലും അറിയിച്ചു.

എന്നാല്‍ ഈ കത്തിന് മറുപടിയായി മറ്റൊരു കത്ത് വാര്‍ഡ് കമ്മിറ്റി തിരിച്ചുനല്‍കിയിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ഡ് കമ്മിറ്റി തീരുമാനിച്ച ഹബീബ് റഹ്‌മാനുള്ള സ്വീകരണ സമ്മേളനം മുന്‍നിശ്ചയിച്ച പ്രകാരം ഭംഗിയായി നടത്താന്‍ സൗകര്യമുണ്ടാക്കിത്തരണമെന്നാണ് പഞ്ചായത്ത് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് നേതാക്കള്‍ വിശദീകരിച്ചു.

മറിച്ച് സ്വീകരണ സമ്മേളനം നടക്കാതിരുന്നാല്‍ വാര്‍ഡ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കുമെന്നും നേതാക്കള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. വാര്‍ഡ് കമ്മിറ്റി മാത്രമല്ല ഈ സ്വീകരണ സമ്മേളനം ഒരുക്കിയിട്ടുള്ളത്. ഒന്ന്, രണ്ട്, 23 വാര്‍ഡ് കമ്മിറ്റികള്‍ ഈ സമ്മേളനത്തില്‍ സഹകരിക്കുന്നുണ്ട്. ചെമ്മനാട് ജമാഅത്തിന് കീഴിലുള്ള മുഴുവന്‍ ആളുകളും സമ്മേളനം വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. സ്വീകരണ സമ്മേളനത്തിന്റെ സംഘാടക സമിതി സെക്രട്ടറി 23-ാം വാര്‍ഡില്‍ നിന്നുള്ള ഭാരവാഹിയാണ്.

ഹബീബ് റഹ്‌മാനുള്ള സ്വീകരണം മാറ്റി വെച്ചാല്‍ രാജിവെക്കുന്നവരുടെ കൂട്ടത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ കെ. മുഹമ്മദ് കുഞ്ഞിയും യൂത്ത് ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറിയും ഉണ്ടാകുമെന്നും വാര്‍ഡ് നേതാക്കളായ ജമാലും അസീസും പറഞ്ഞു. ഹബീബ് റഹ്‌മാനെ ലീഗിലെടുക്കുന്നതില്‍ വാര്‍ഡ് കമ്മിറ്റി ശക്തമായ നിലപാടെടുത്തതോടെ മുസ്ലിം ലീഗ് കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ്.

ഇതേ തുടര്‍ന്ന് ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഞായറാഴ്ച മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് വര്‍ക്കിംഗ് കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തിലേക്ക് വാര്‍ഡ് പ്രസിഡണ്ട് ജമാലിനേയും ജന. സെക്രട്ടറി അസീസിനെയും പങ്കെടുക്കാനായി ക്ഷണിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ വെച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

ചെമ്മനാട്ട് ഹബീബിനെ ലീഗിലെടുക്കുന്നതില്‍ യാതൊരുഎതിര്‍പ്പും ആരും പ്രകടിപ്പിച്ചിട്ടില്ല എന്നിരിക്കെ പുറത്തുനിന്നുള്ള ചില സംഘടകളും മറ്റും ഉയര്‍ത്തിയ വിവാദത്തിന് ലീഗ് കീഴടങ്ങേണ്ട കാര്യമില്ല. നാടിനെയും പാര്‍ട്ടിയെയും സംബന്ധിച്ചടുത്തോളം കഴിവുള്ള ഒരാളെ സ്വീകരിക്കുന്നത് എന്തുകൊണ്ടും ഉചിതമായ തീരുമാനമായാണ് ചെമ്മനാട്ടെ ലീഗ് പ്രവര്‍ത്തകര്‍
 വിലയിരുത്തുന്നത്, നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെങ്കില്‍ മാത്രമേ ജില്ലാ കമ്മിറ്റി ഈ വിഷയത്തില്‍ ഇടപെടുകയുള്ളൂ. ഹബീബ് റഹ്‌മാനെ പോലെ ഉന്നതനായ ഒരാളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് പാര്‍ട്ടിയെ  കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉപകരിക്കുമെന്ന് കണ്ടതിനാല്‍ ഹബീബ് റഹ്‌മാനെ ലീഗിലേക്ക് അങ്ങോട്ട് ചെന്ന് ക്ഷണിക്കുകയായിരുന്നുവെന്ന് വാര്‍ഡ് ലീഗ് നേതാക്കള്‍ വ്യക്തമാക്കി. മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയും ഇക്കാര്യത്തില്‍  പൂര്‍ണ പിന്തുണയാണ് വാര്‍ഡ് കമ്മിറ്റിക്ക് ആദ്യം മുതല്‍ നല്‍കിയത്.

ഹബീബിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ടതും പഞ്ചായത്ത് കമ്മിറ്റി ആയിരുന്നു.

ഹബീബ് റഹ്‌മാന്റെ ലീഗ് പ്രവേശനം: മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രശ്‌ന പരിഹാരത്തിനായി രംഗത്ത്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Kerala, Muslim-league, Chemnad, Police, Conference, Rtd. S.P.Habeeb Rahman, Habeeb Rahman joins IUML: Panchayat committee intervenes  

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia