city-gold-ad-for-blogger

റിട്ട. എസ്.പി. ഹബീബ് റഹ്മാന് അംഗത്വം നല്‍കാനുള്ള സമ്മേളനം മാറ്റിവെക്കാന്‍ നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 07.11.2014) റിട്ട. എസ്.പി. ഹബീബ് റഹ്മാന് അംഗത്വം നല്‍കാനുള്ള സമ്മേളനം മാറ്റിവെക്കാന്‍ മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ചെമ്മനാട് വാര്‍ഡ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. നവംബര്‍ 14ന് വൈകിട്ട് നാല് മണിക്ക് ചെമ്മനാട്ട് നടക്കുന്ന വാര്‍ഡ് കമ്മിറ്റിയുടെ സമ്മേളനത്തില്‍വെച്ച് ഹബീബ് റഹ്മാന് അംഗത്വം നല്‍കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

അംഗത്വം നല്‍കാനുള്ള സമ്മേളനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതായി ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തും, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കിഴൂരും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. യൂത്ത് ലീഗ്, എം.എസ്.എഫ്., കെ.എം.സി.സി. തുടങ്ങിയ മുസ്ലിം ലീഗിന്റെ പോഷക സംഘടനകളില്‍ നിന്നുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് തത്ക്കാലം സമ്മേളനം മാറ്റിവെക്കാന്‍ നിര്‍ദേശിച്ചതെന്ന് നേതാക്കള്‍ വിശദീകരിച്ചു.

വിപുലമായ ചര്‍ചകള്‍ക്ക് ശേഷം മാത്രമേ അംഗത്വ വിതരണ സമ്മേളനം ഇനി നടത്തുകയുള്ളുവെന്ന് നേതാക്കള്‍ വ്യക്തമാക്കി. കെ.എം.സി.സി. ഉള്‍പെടെയുള്ള മുസ്ലിം ലീഗിന്റെ സംഘടനകള്‍ ഇക്കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കുവേണ്ടിയാണ് അംഗത്വ വിതരണ സമ്മേളനം മാറ്റിവെച്ചതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഹബീബ് റഹ്മാന് അംഗത്വം നല്‍കുന്നതില്‍ പ്രാദേശിക കമ്മിറ്റിക്ക് വിവേചനാധികാരം ഉണ്ടെന്നും നേതാക്കള്‍ സൂചിപ്പിച്ചു. നവംബര്‍ 17ന് കുഞ്ഞാലികുട്ടി കാസര്‍കോട്ട് പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടിയും നേരത്തെ മാറ്റിവെച്ചിരുന്നു.
റിട്ട. എസ്.പി. ഹബീബ് റഹ്മാന് അംഗത്വം നല്‍കാനുള്ള സമ്മേളനം മാറ്റിവെക്കാന്‍ നിര്‍ദേശം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
ചാരക്കേസ് സിബിഐ അട്ടിറിച്ചതിന് ഞെട്ടിക്കുന്ന തെളിവുകളുമായി മലയാളം വാരിക
Keywords: Rtd. SP Habeeb Rahman, CHemnad, Muslim League, Muslim League Chemnad Pachayath Committee, Membership, Habeeb Rahman joins IUML: Conference postponed.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia