പക്ഷിപ്പനി: ജില്ലയിലും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം; ചെക്ക് പോസ്റ്റുകളില്‍ കോഴിവരവിന് നിയന്ത്രണം
Nov 28, 2014, 18:20 IST
കാസര്‍കോട്: (www.kasargodvartha.com 28.11.2014) ആലപ്പുഴയിലും പത്തനംതിട്ടയിലും എറണാകുളത്തും ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്ന പക്ഷിപ്പനി കാസര്‍കോട്ടേക്കും പടരുന്നത് തടയാണ് ജില്ലാ മോഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കി. കോഴികളെയും മറ്റു പക്ഷികളെയും വളര്‍ത്തുന്നവര്‍ക്ക് നേരിയ പനിയോ ജലദേഷമോ ഉണ്ടെങ്കില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസിര്‍ പി ഗോപിനാഥന്‍ അറിയിച്ചു.
കോഴികളോ പക്ഷികളോ കൂട്ടത്തോടെ ചത്തതായി ശ്രദ്ധയില്‍പെട്ടാല്‍ ആരോഗ്യവകുപ്പിന് വിവരം നല്‍കണം. കോഴിക്ക് തീറ്റകൊടുക്കുന്നവരും അവയുമായി അടുത്തിടപെടുന്നവരും കയ്യുറയും മാസ്‌കും ധരിക്കണം. ശരീരത്തിലോ മറ്റോ മുറിവുള്ളവര്‍ കോഴിയുടെ അടുത്ത് പോകരുത്. പനിയുടെയോ മറ്റോ ലക്ഷണം കാണുകയാണെങ്കില്‍ അടുത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തില്‍ ഉടന്‍ വിവരമറിയിക്കണം. മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ എത്തി രക്തം പരിശോധിച്ച് കോഴികളുടേയും മറ്റും രോഗം സ്ഥിരീകരിക്കും.
ജില്ലയിലെ കോഴി വളര്‍ത്തു കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ആരോഗ്യ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുമായി ജനങ്ങള്‍ സഹകരിക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു. വീടുകള്‍തോറും വിതരണം ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് നോട്ടീസും ലഘുലേഖകളും ഇറക്കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ നിന്ന് ജില്ലയിലേക്ക് രോഗം പടരാതിരിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിനോട് പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചത്തേക്ക് കോഴി ആഹാരങ്ങള്‍ ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ നിന്നും വരുന്നവര്‍ പനിയുണ്ടെങ്കില്‍ ആശുപത്രികളില്‍ ചികിത്സതേടണം.
രോഗം ബാധിച്ചവര്‍ക്ക് 38 ഡിഗ്രി സെല്‍ഷ്യസില്‍ അധികം പനി, തൊണ്ട വേദന, മസ്സില്‍ വേദന, ചുമ, ശ്വാസം മുട്ട്, ന്യൂമോണിയ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവടങ്ങളിലെ സ്രവം പരിശോധിച്ചാണ് രോഗാണുബാധ തിരിച്ചറിയുന്നത്.
കോഴിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്താല്‍ കൈകള്‍ അര മിനുട്ടെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, ഇറച്ചി വെട്ടി കഴുകുമ്പോള്‍ വൃത്തിയുള്ള പലക ഉപയോഗിക്കുക, മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം ഉടക്കുക, മുട്ട പുഴുങ്ങിയൊ പൊരിച്ചതോ മാത്രം ഈ സമയത്ത് കഴിക്കുക. 70 ഡിഗ്രി സെല്‍ഷ്യസില്‍ മുപ്പത് മിനുട്ട് ചൂടാക്കിയാല്‍ വൈറസ് നശിക്കുമെന്നതിനാല്‍ കോഴി ഇറച്ചി കഴിക്കുന്നതില്‍ ഭയക്കേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ മലയോര മേഖലയില്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചിറ്റാരിക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും വെറ്റിനറി വിഭാഗവും ചേര്‍ന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ കോഴി ഫാമുകള്‍ സന്ദര്‍ശിച്ച് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്തുകളിലെ കോഴി ഫാമുടമകള്‍ക്ക് ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നടന്ന പരിശോധനയില്‍ ചിറ്റാരിക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദില്‍ഷാദ്, ബി.എം.കെ. വെറ്റിനറി മെഡിക്കല്‍ ഓഫീസര്‍ അനീഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജിത് സി. ഫിലിപ്, വി.എസ് ജോണ്‍, പി.രാജന്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
Keywords: H5 N1, Kasaragod, Fever, Health-Department, Kerala, Check-post, H5 N1 DMO issues caution notice.
Advertisement:
Advertisement: