എച്ച് 1 എന്‍ 1; പ്രതിരോധത്തിനായി ഈ ശീലങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
Jun 28, 2017, 19:57 IST
കാസര്‍കോട്: (www.kasargodvartha.com 28.06.2017) എച്ച് 1 എന്‍ 1 വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ്. രോഗികള്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നു. രോഗപ്രതിരോധശേഷി കുറവുള്ളവര്‍ക്ക് വേഗത്തില്‍ രോഗം പിടിപെടാനും മൂര്‍ഛിക്കാനുമുള്ള സാധ്യതയേറുന്നു. രോഗപ്രതിരോധത്തിനായി ജനങ്ങള്‍ താഴെ പറയുന്ന ശീലങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പുറത്ത് പോയതിനുശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും നിര്‍ബന്ധമായും തൂവാല കൊണ്ട് വായും മൂക്കും മൂടേണ്ടതാണ്. ഇത് കുട്ടികള്‍ മുതലുള്ളവര്‍ ആരോഗ്യ ശീലമാക്കണം. പനി, ചുമ തുടങ്ങിയ അസുഖമുള്ളവര്‍ ജോലിക്കോ സ്‌കൂളിലോ പോകാതെ വിശ്രമിക്കുന്നതു വഴി രോഗം കുറയുകയും മറ്റുള്ളവരിലേക്ക് പകരാതിരിക്കുകയും ചെയ്യും. പനി വന്നാല്‍ സ്വയം ചികിത്സിക്കരുത്, ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്കായി പോകേണ്ടതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Fever, Treatment, Health-Department, H1N1; Medical officer's Instructions
Keywords: Kasaragod, Kerala, news, Fever, Treatment, Health-Department, H1N1; Medical officer's Instructions